Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലൈക അറോറയുടെ പിതാവി​ന്‍റെ മരണം വീണതിനെ തുടർന്നുള്ള ഒടിവുകൾ മൂലമെന്ന് പോസ്റ്റ്‌മോർട്ടം റി​പ്പോർട്ട്

text_fields
bookmark_border
മലൈക അറോറയുടെ പിതാവി​ന്‍റെ മരണം വീണതിനെ തുടർന്നുള്ള ഒടിവുകൾ മൂലമെന്ന് പോസ്റ്റ്‌മോർട്ടം റി​പ്പോർട്ട്
cancel

മുംബൈ: ബോളിവുഡ് നടി മലൈക അറോറയുടെ രണ്ടാനച്ഛൻ അനിൽ കുൽദീപ് മേത്തയുടെ മരണം ആറാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണതിനെ തുടർന്ന് ഉണ്ടായ ഒന്നിലധികം ഒടിവുകൾ മൂലമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ബുധനാഴ്ച രാവിലെ 9 മണിയോടെ ബാന്ദ്രയിലെ അൽമേഡ പാർക്ക് ഏരിയയിലെ ‘ആയിഷ മാനർ’ എന്ന സ്ഥലത്താണ് സംഭവം. 65 കാരനായ മേത്ത കെട്ടിടത്തി​ന്‍റെ ബാൽക്കണിയിൽ നിന്ന് ചാടുകയായിരുന്നുവെന്ന് ​പൊലീസ് പറഞ്ഞു. വലതു കാലിനും ശരീരത്തി​ന്‍റെ മറ്റ് ഭാഗങ്ങൾക്കും ഗുരുതരമായി ഒടിവുണ്ടായി. മെഹ്തയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

ജീവിതം അവസാനിപ്പിക്കും മുമ്പ് മേത്ത മലൈകയെയും അമൃത അറോറയെയും അവസാനമായി ഫോണിൽ വിളിച്ചിരുന്നുവെന്നും ‘എനിക്ക് സുഖമി​ല്ലെന്നും ക്ഷീണിതനാണെന്നും’ അവരോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്. പെട്ടെന്ന് ഫോൺ കട്ട് ചെയ്യുകയും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ആലപ്പുഴ സ്വദേശിയായ ജോയ്സ് പോളികാർപ്പി​ന്‍റെ രണ്ടാം ഭർത്താവാണ് അനിൽ മേത്ത. ജോയ്സ് പോളികാർപ്പി​ന്‍റെ ആദ്യ ഭർത്താവിലുള്ള മക്കളാണ് മലൈകയും അമൃതയും.

മലൈകയും അമ്മ ജോയ്‌സ് പോളികാർപ്പും സഹോദരി അമൃതയും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ സംഭവത്തിൽ അഗാധമായ ഞെട്ടലും സങ്കടവും പ്രകടിപ്പിച്ചു. ‘സൗമ്യനായ മനുഷ്യൻ, അർപ്പണബോധമുള്ള മുത്തച്ഛൻ, സ്നേഹനിധിയായ ഭർത്താവ്’ എന്നാണ് കുടുംബം മേത്തയെ വിശേഷിപ്പിച്ചത്.

സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ വശവും അന്വേഷിക്കുമെന്നും നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോവുമെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കൾ, കെട്ടിടത്തിലെ താമസക്കാർ എന്നിവരിൽനിന്നും അധികൃതർ മൊഴിയെടുത്തിട്ടുണ്ട്. സ്ഥലത്തെ വിഡിയോ റെക്കോർഡിങ്ങുകളും സി.സി.ടിവി ദൃശ്യങ്ങളും ഉൾപ്പെടെ ഫോറൻസിക് സംഘം പരിശോധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malaika Arora's Father's Post-Mortem Report Reveals Death Due To Fractures
Next Story