Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേർപിരിയൽ വാർത്ത നിഷേധിച്ച് അർജുൻ കപൂറും മലൈക അറോറയും

text_fields
bookmark_border
വേർപിരിയൽ വാർത്ത നിഷേധിച്ച് അർജുൻ കപൂറും മലൈക അറോറയും
cancel

ഗോസിപ്പുകൾക്കും വ്യാജവാർത്തകൾക്കും ബോളിവുഡിൽ ഒട്ടും പഞ്ഞമില്ല. സിനിമ താരങ്ങളുമായി ബന്ധപ്പെട്ട എന്ത് വാർത്തക്കും പ്രേക്ഷകർ ഏറെയുള്ളതാകണം മുഖ്യധാരാ മാധ്യമങ്ങൾ അടക്കം നടീനടൻമാരെ കുറിച്ച് ഗോസിപ്പുകൾ പടച്ചുവിടാൻ കാരണം.

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ​ഗോസിപ്പ്‌ കോളങ്ങളിലെ പ്രധാന ചർച്ചാവിഷയം. എന്നാൽ ഈ വാർത്തകളെ തള്ളി അർജുൻ കപൂർ തന്നെ രം​ഗത്ത് വന്നിരിക്കുകയാണ്. മലൈകയും താനും തമ്മിൽ പിരിയുകയാണ് എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കളവാണെന്ന് അർജുൻ പറഞ്ഞു. 'കിംവദന്തികൾക്ക് സ്ഥാനമില്ല.

സുരക്ഷിതരായിരിക്കൂ, അനു​ഗ്രഹീതരായിരിക്കൂ, എല്ലാവർക്കും നന്മകൾ ആശംസിക്കൂ' മലൈക അറോറക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് അർജുൻ സമൂഹമാധ്യമത്തിൽ കുറിച്ചു. മലൈകയും അർജു​ന്റെ പോസ്റ്റിന് താഴെ സ്നേ​ഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിയുകയാണെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്.

മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ഈ അടുത്തൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് കിംവദന്തികൾക്ക് വഴിവെച്ചത്.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിയുന്നത്.

പിന്നീട് അർജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ലോകം അറിഞ്ഞത്. 48കാരിയാണ് മലൈക, 36 വയസാണ് അർജുന്. ഇത് സംബന്ധിച്ച് അടുത്തിടെ ഉയർന്ന ആക്ഷേപങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ അർജുൻ പ്രതികരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malaika Arora reacts to Arjun Kapoor's post as couple quashes break-up rumours
Next Story