Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലബാറിലെ...

മലബാറിലെ കെ.എസ്.ആർ.ടി.സി ക്ഷാമത്തിന് ഉടൻ പരിഹാരമില്ല -മന്ത്രി സി.പി. ജോൺ

text_fields
bookmark_border
മലബാറിലെ കെ.എസ്.ആർ.ടി.സി ക്ഷാമത്തിന്   ഉടൻ പരിഹാരമില്ല -മന്ത്രി സി.പി. ജോൺ
cancel

ന്യൂ​ഡ​ൽ​ഹി: മ​ല​ബാ​റി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ കു​റ​വി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ല. നി​ല​വി​ൽ കെ.​എ​സ്.​എ​ആ​ർ.​ടി.​സി ബ​സു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ത​ൽ​ക്കാ​ലം സാ​ധ്യ​മ​ല്ലെ​ന്ന് സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ഡ​ൽ​ഹി ഘ​ട​കം സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി​യി​ൽ ബ​സു​ക​ളു​ടെ കു​റ​വു​മൂ​ലം മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള​വ​ർ നേ​രി​ടു​ന്ന വി​വേ​ച​നം ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ചി​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് തീ​രെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ഇ​ല്ലാ​ത്ത​ത് മ​ഞ്ചേ​ശ്വ​രം, നാ​ദാ​പു​രം, കു​റ്റ്യാ​ടി മേ​ഖ​ല​യി​ലു​ള്ള എം.​എ​ൽ.​എ​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തി​ന് ഉ​ട​ന​ടി പ​രി​ഹാ​രം ഉ​ണ്ടാ​കി​ല്ല. നി​ല​വി​ൽ 3,165 ഓ​ർ​ഡി​ന​റി ബ​സു​ക​ളാ​ണു​ള്ള​ത്. പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി മൂ​ലം വ​രു​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം പ്ര​തി​ദി​നം ര​ണ്ട​ര​ക്കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം കൂ​ട്ടു​ക​യെ​ന്ന​താ​ണ് ഇ​പ്പോ​ൾ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ചു പോ​കു​ന്ന​വ​ർ അ​വി​ടെ കേ​ര​ള​ത്തി​ലെ ലൈ​സ​ൻ​സ് കാ​ണി​ക്കു​മ്പോ​ൾ അ​ത് വ്യാ​ജ​മാ​ണെ​ന്ന ചോ​ദ്യം കേ​ൾ​ക്കേ​ണ്ടി​വ​ന്നു​വെ​ന്ന് പ​രാ​തി​പ്പെ​ടാ​റു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി കേ​ര​ള​ത്തി​ലും ചി​പ്പ് ഘ​ടി​പ്പി​ച്ച, ഹോ​ളോ​ഗ്രാം പ​തി​പ്പി​ച്ച ആ​ധു​നി​ക ലൈ​സ​ൻ​സു​ക​ൾ ഉ​ട​ൻ ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, ഡ്രൈ​വി​ങ് പ​ഠ​നം പ്ല​സ് ടു ​പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​നി​ക്കു​ണ്ട്.

എ​ല്ലാ​വ​രും ഡ്രൈ​വി​ങ് അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നാ​ണ് ത​ത്ത്വം. പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഡ്രൈ​വി​ങ്, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണം. റോ​ഡ് സു​ര​ക്ഷ കാ​മ്പ​യി​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്. സീ​ബ്ര ലൈ​നു​ക​ൾ വീ​തി കൂ​ട്ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഉ​യ​ർ​ന്ന ശ​ബ്ദ​വും വെ​ളി​ച്ച​വു​മു​ള്ള വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabartransport ministershortagesolutionKSRTCC.P. John
News Summary - For KSRTC famine in Malabar No immediate solution - Minister C.P. John
Next Story