Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസിമാനന്ദയുടെ ജാമ്യം; െതലങ്കാന സർക്കാർ എതിർക്കും
text_fieldsbookmark_border
ഹൈദരാബാദ്: 2007ലെ മക്കാമസ്ജിദ് സ്ഫോടനക്കേസിലെ പ്രതി അസിമാനന്ദയുടെ ജാമ്യം റദ്ദാക്കാൻ െതലങ്കാന സർക്കാർ എല്ലാശ്രമങ്ങളും നടത്തുമെന്ന് ആഭ്യന്തരമന്ത്രി എൻ. നരസിംഹ റെഡ്ഡി നിയമസഭയിൽ പറഞ്ഞു. എം.െഎ.എം എൽ.എൽ.എ അക്ബറുദ്ദീൻ ഉവൈസിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞയാഴ്ച ഹൈദരാബാദ് കോടതിയാണ് അസിമാനന്ദക്കും കൂട്ടുപ്രതിയായ ഭരത്ഭായിക്കും ജാമ്യം ലഭിച്ചത്. ഭരത്ഭായി ജയിലിൽ നിന്ന് ഇറങ്ങിയെങ്കിലും നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ അസിമാനന്ദ ജയിലിൽതന്നെ കഴിയുകയാണ്. അംബാലയിൽ മറ്റൊരു കേസിൽ ഹാജരാകാൻ അസിമാനന്ദക്ക് കോടതി വാറൻറ് അയച്ചിട്ടുണ്ട്.
Next Story
