Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്കൂളുകളിൽ വന്ദേമാതരം...

സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം -മുസ്‍ലിം വ്യക്തി നിയമ ബോർഡ്

text_fields
bookmark_border
സ്കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കുന്നത് ഭരണഘടനാ വിരുദ്ധം -മുസ്‍ലിം വ്യക്തി നിയമ ബോർഡ്
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും അം​ഗീ​കൃ​ത മ​ദ്റ​സ​ക​ളി​ലും രാ​വി​ലെ ന​ട​ക്കു​ന്ന അ​സം​ബ്ലി​ക​ളി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ അ​ഖി​ലേ​​ന്ത്യ മു​സ്‍ലിം വ്യ​ക്തി നി​യ​മ ബോ​ർ​ഡ്. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ​യും സു​പ്രീം​കോ​ട​തി വി​ധി​യു​ടെ​യും ലം​ഘ​ന​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ബോ​ർ​ഡ് ഈ ​ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ മു​സ്‍ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ബം​ഗാ​ൾ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്ത​സ്സ​ത്ത​ക്ക് നി​ര​ക്കാ​ത്ത​തും ഇ​ന്ത്യ​യു​ടെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വു​മാ​ണ്. സ്വ​ന്തം വി​ശ്വാ​സ​ത്തി​ന് വി​രു​ദ്ധ​മാ​യ ഗാ​ന​മോ വ​രി​ക​ളോ ആ​ല​പി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന 19, 25, 28 (3) അ​നു​ച്ഛേ​ദ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് ബോ​ർ​ഡ് വ​ക്താ​വ് ഖാ​സിം റ​സൂ​ൽ ഇ​ല്യാ​സ് പ​റ​ഞ്ഞു. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​യും മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vande MataramMandatorymuslim personal law boardKerala
News Summary - Making Vande Mataram mandatory in schools is unconstitutional - Muslim Personal Law Board
Next Story