Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Varun Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightവിളകൾക്ക്​ താങ്ങുവില,...

വിളകൾക്ക്​ താങ്ങുവില, അജയ്​ മിശ്രക്കെതിരെ അന്വേഷണം -വിവിധ ആവശ്യ​ങ്ങളുന്നയിച്ച്​ മോദിക്ക്​ വരുൺ ഗാന്ധിയുടെ കത്ത്​

text_fields
bookmark_border

ന്യൂഡൽഹി: വിവാദമായ മൂന്ന്​ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന്​ പിന്നാലെ വിവിധ ആവശ്യങ്ങളുന്നയിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തയച്ച്​ ബി.ജെ.പി എം.പി വരുൺ ഗാന്ധി. കർഷക പ്രക്ഷോഭത്തിനിടെ ജീവൻ നഷ്​ടമായ 700 കർഷകരുടെ കുടുംബങ്ങൾക്ക്​​ ഒരു കോടി രൂപ നഷ്​ടപരിഹാരം നൽകണമെന്ന്​ വരുൺ ഗാന്ധി മോദിക്ക്​ അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നാണ്​ രണ്ടാമത്തെ ആവശ്യം. 'രാജ്യത്ത്​ 85 ശതമാനത്തിലധികം ചെറുകിട നാമമാത്ര കർഷകരുണ്ട്​. ഇൗ കർഷകരുടെ ക്ഷേമത്തിനായി അവരുടെ വിളകൾക്ക്​ ആദായകരമായ വിള ലഭിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കണം' -ഗാന്ധി പറഞ്ഞു.


ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ കർഷകക്കൊലയിൽ കേന്ദ്രമന്ത്രി അജയ്​ മിശ്രക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്​ വരുൺ ഗാന്ധിയുടെ അടുത്ത ആവശ്യം. ലഖിംപൂരിൽ നടന്ന അക്രമത്തിൽ നാലു കർഷകർക്ക്​ ജീവൻ നഷ്​ടമായി. ഇത്​ ഹൃദയഭേദകവും ജനാധിപത്യത്തിന്​ കളങ്കവുമാണ്​. സംഭവവുമായി ബന്ധപ്പെട്ട അജയ്​ മിശ്രക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും കർശന നടപടി സ്വീകരിക്കുകയും വേണം -വരുൺ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. കർഷകർക്കെതിരെ രജിസ്റ്റർ ചെയ്​ത എഫ്​.ഐ.ആറുകൾ റദ്ദാക്കണമെന്നും ​വരുൺഗാന്ധി ആവശ്യപ്പെട്ടു.

കർഷക പ്രക്ഷോഭവും ലഖിംപൂർ ഖേരി കർഷകക്കൊലയുമായി ബന്ധപ്പെട്ടും കേന്ദ്രത്തിനെയും ബി.ജെ.പിയെയും വിമർശിച്ച്​ രംഗത്തെത്തിയ വ്യക്തിയാണ്​ വരുൺ ഗാന്ധി. കർഷക പ്ര​ക്ഷോഭവുമായി ബന്ധപ്പെട്ട്​ സ്വീകരിച്ച നിലപാടുക​ളുടെ പശ്ചാത്തലത്തിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന്​ വരുൺ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ഒഴിവാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varun GandhiFarmers ProtestBJP
News Summary - Make MSP Legally Binding Varun Gandhis Letter To PM Modi
Next Story