Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘21ന് താഴെയുള്ളവർക്ക്...

‘21ന് താഴെയുള്ളവർക്ക് മദ്യം വിൽക്കരുത്’​, തമിഴ്​നാട്​ സർക്കാറിന്​ മദ്രാസ്​ ഹൈകോടതി നിർദേശം

text_fields
bookmark_border
‘21ന് താഴെയുള്ളവർക്ക് മദ്യം വിൽക്കരുത്’​, തമിഴ്​നാട്​ സർക്കാറിന്​ മദ്രാസ്​ ഹൈകോടതി നിർദേശം
cancel

ചെന്നൈ: തമിഴ്​നാട്​ സംസ്ഥാന മാർക്കറ്റിങ്​ കോർപറേഷന്‍റെ (ടാസ്മാക്​) കീഴിലുള്ള ഇന്ത്യൻ നിർമിത വിദേശമദ്യ റീട്ടെയിൽ ഔട്ട്​ലറ്റുകളിൽ 21 വയസ്സിനു​ താഴെയുള്ളവർക്ക്​ മദ്യം വിൽക്കരുതെന്ന്​ മദ്രാസ്​ ഹൈകോടതി. ലൈസൻസുള്ള ഉപഭോക്താക്കൾക്ക്​ മാത്രം മദ്യം വിറ്റാൽ മതിയെന്നും കോടതി അഭിപ്രായപ്പെട്ടു. ഔട്ട്‌ലറ്റുകൾ, ബാറുകൾ, പബുകൾ, മദ്യം വിതരണം ചെയ്യുന്ന റസ്റ്റാറന്‍റുകൾ എന്നിവയുടെ പ്രവർത്തനസമയം കുറക്കുക, മദ്യക്കുപ്പികളിൽ നിയമപരമായ ആരോഗ്യ മുന്നറിയിപ്പുകൾ അച്ചടിക്കുക, മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ സമർപ്പിച്ച രണ്ട്​ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

വിദ്യാർഥികൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം അധികരിച്ച സാഹചര്യത്തിലാണ്​ ജസ്റ്റിസുമാരായ ആർ. മഹാദേവൻ, ജെ. സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് തമിഴ്​നാട്​ സർക്കാറിന്​ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്​. മദ്യവിൽപന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നിലവിലെ 10 മണിക്കൂറിൽനിന്ന് ആറുമണിക്കൂറായി കുറക്കുന്നത് പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil NadulicenceMadras HCbooze
News Summary - Make licence must to buy booze - Madras HC
Next Story