സി.ബി.െഎ വിവാദം: സി.വി.സി റിപ്പോർട്ട് പുറത്തുവിടണം- മല്ലികാർജുന ഖാർഗെ
text_fieldsന്യൂഡൽഹി: സി.ബി.ഐ മുൻ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച കേന്ദ്ര വിജിലൻസ് കമ ീഷണർ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രധാനമന്ത്രിയോട് കോൺഗ്രസ് നേതാവ് മല്ലിഖാർജുന ഖാർഗെ. സി.വി.സി റിപ്പോർട്ടും അലോക് വർമക്കെതിരായ ആരോപണങ്ങൾ പരിശോധിച്ച ജസ്റ്റിസ് എ.കെ പട്നായികിെൻറ റിപ്പോർട്ടും പുറത്തുവിടണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ജനുവരി 10ന് ചേർന്ന ഉന്നതാധികാര സമിതി യോഗത്തിെൻറ മിനുറ്റ്സും പരസ്യപ്പെടുത്തണം. രേഖകൾ പുറത്തുവിട്ടാലേ അലോക് വർമയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സംഭവത്തിൽ ജനങ്ങൾക്ക് സ്വയം നിഗമനത്തിലെത്താൻ കഴിയൂയെന്നും ഖാർഗെ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ ആവശ്യപ്പെട്ടു.
അലോക് വർമയെ മാറ്റിയ നടപടിയിൽ കൃത്യത വരുത്തുന്നതിനായി 12 പോയിൻറുകൾ ഉൾപ്പെടുത്തിയ രണ്ട് പേജുള്ള കത്താണ് ഖാർഗെ പ്രധാനമന്ത്രിക്ക് നൽകിയിരിക്കുന്നത്. ഇടക്കാല ഡയറക്ടർക്കു പകരം ഉടൻ പുതിയ സി.ബി.െഎ ഡയറക്ടറെ നിയമിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.
വർമയെ മാറ്റുന്ന നടപടിയിൽ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ കൃത്രിമത്വം ജുഡീഷ്യറിയെ കുഴപ്പിച്ചെന്നും ഖാർഗെ ആരോപിക്കുന്നു. സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപിച്ച കാര്യങ്ങള്‍ അടിസ്ഥാന രഹിതമെന്ന് സി.വി.സി വ്യക്തമാക്കിയിരുന്നു. വർമക്കെതിരായ അഴിമതി ആരോപണത്തിന് തെളിവില്ലെന്ന് ജസ്റ്റിസ് പട്നായികും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
