Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമ്യം നിഷേധിച്ച്​...

ജാമ്യം നിഷേധിച്ച്​ തടവുകാരെ ദീർഘകാലം തടവിലിടുന്നതിനെതിരെ സുപ്രീംകോടതി

text_fields
bookmark_border
ജാമ്യം നിഷേധിച്ച്​ തടവുകാരെ ദീർഘകാലം തടവിലിടുന്നതിനെതിരെ സുപ്രീംകോടതി
cancel

ന്യൂഡൽഹി: ജാമ്യം നിഷേധിച്ച്​ തടവുകാരെ ദീർഘകാലം തടവിലിടുന്നത്​ നീതിന്യായസംവിധാനത്തിനും സമൂഹത്തിനും നല്ലതല്ലെന്ന്​ സുപ്രീംകോടതി.  കസ്​റ്റഡി ഉത്തരവ്​ പുറപ്പെടുവിക്കു​േമ്പാൾ അനുകമ്പയും മനുഷ്യത്വവും കാണിക്കണമെന്ന്​ ജസ്​റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക്​ ഗുപ്​ത എന്നിവരടങ്ങുന്ന ​െബഞ്ച്​ ജഡ്​ജിമാരോട്​ ആവശ്യപ്പെട്ടു.

കുറ്റം തെളിയിക്കപ്പെടുംവരെ കുറ്റാരോപിതൻ നിരപരാധിയാണെന്നതാണ്​ ക്രിമിനൽ നടപടിക്രമത്തി​​​െൻറ അടിസ്​ഥാനം. അതേസമയം, സാഹചര്യങ്ങളുടെയും വസ്​തുതകളുടെയും അടിസ്​ഥാനത്തിൽ പ്രതിക്ക്​ ജാമ്യം നിഷേധിക്കേണ്ടിയും വരും. നിർഭാഗ്യവശാൽ അടിസ്​ഥാനതത്ത്വങ്ങളിൽ ചിലത്​ അപ്രത്യക്ഷമാകുകയാണ്​.  ദീർഘകാലം തടവിൽ ക​ഴിയുന്നവരുടെ എണ്ണം കൂടിവരുന്നു. ജാമ്യം നൽകുന്നതും നിഷേധിക്കുന്നതും കേസ്​ പരിഗണിക്കുന്ന ജഡ്​ജിയുടെ അധികാരത്തിൽ വരുന്നതാണ്​. അതേസമയം, സ​ുപ്രീംകോടതിയുടെയും ഹൈകോടതികളുടെയും മുമ്പുള്ള വിധികൾ ഇൗ അധികാരത്തിന്​ കടിഞ്ഞാണിടുന്നുണ്ടെന്ന കാര്യം പരിഗണിക്കണം. അതുകൊണ്ടുതന്നെ, ഒരു ജാമ്യഹരജി പരിഗണിക്കു​േമ്പാൾ ​അന്വേഷണത്തിനിടെയാണോ പ്രതി അറസ്​റ്റിലാകുന്നത്​, അയാളുടെ പൂർവകാലചരിത്രം, കുറ്റകൃത്യത്തിലുള്ള പങ്ക്​, അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത, ദാരിദ്ര്യം തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുക്കണം. പ്രതിയെ പൊലീസ്​ കസ്​റ്റഡിയിലേക്കോ ജുഡീഷ്യൽ കസ്​റ്റഡിയിലേക്കോ റിമാൻഡുചെയ്യുന്ന തീരുമാനം തീർത്തും മനുഷ്യത്വപരമാകണ​െമന്ന്​ കോടതി ഒാർമിപ്പിച്ചു. 

37 ലക്ഷം രൂപയുടെ വഞ്ചനക്കേസിൽ അറസ്​റ്റിലായ ഉത്തർപ്രദേശ്​ സ്വദേശിയായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്ക​െവയായിരുന്നു അഭിപ്രായപ്രകടനം. ​േഗാരഖ്​പുരിലെ വിചാരണകോടതിയും അലഹബാദ്​ ഹൈകോടതിയും ജാമ്യാപേക്ഷ നിരസിച്ചതിനെതുടർന്നാണ്​ ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്​. എഫ്​.​െഎ.ആറും കുറ്റപത്രവും നൽകുന്നതിനുമുമ്പാണ്​ പ്രതിയെ അറസ്​റ്റുചെയ്​തത്​. 2017 ഏപ്രിലിൽ അറസ്​റ്റിലായ പ്രതിക്ക്​ സുപ്രീംകോടതി ജാമ്യം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailjailRuleExceptionsupreme court
News Summary - Make Bail a Rule and Jail an Exception: SC- India news
Next Story