Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ വിലക്ക്

text_fields
bookmark_border
https://www.madhyamam.com/tags/tamilnadu
cancel

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ.

ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ ഫോ​ണു​ക​ൾ സൂ​ക്ഷി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ൾ ലോ​ക്ക​ർ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സെ​ൽ​ഫി, റീ​ൽ​സ് ചി​ത്രീ​ക​ര​ണം, വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഫോ​ട്ടോ-​വി​ഡി​യോ പ​ക​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നും ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.

മൊ​ബൈ​ൽ ഫോ​ണു​ക​ൾ ക്ഷേ​ത്ര​ത്തി​ലെ സു​ര​ക്ഷി​ത ലോ​ക്ക​റി​ൽ അ​ഞ്ച് രൂ​പ ഫീ​സ് ന​ൽ​കി സൂ​ക്ഷി​ച്ച ശേ​ഷം ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. അ​തേ​സ​മ​യം, കാ​മ​റ​യി​ല്ലാ​ത്ത സാ​ധാ​ര​ണ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്ക് വി​ല​ക്കി​ല്ല. പ​ഴ​നി, തി​രു​ച്ചെ​ന്തൂ​ർ, മ​ധു​ര, രാ​മേ​ശ്വ​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ നേ​ര​ത്തേ​ത​ന്നെ മൊ​ബൈ​ൽ ഫോ​ൺ നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് മൂ​ന്നി​ന് രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം വ്യാ​പി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story