Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​ പരീക്ഷയിലെ വൻ...

നീറ്റ്​ പരീക്ഷയിലെ വൻ തട്ടിപ്പ്​ കണ്ടെത്തിയെന്ന്​​​ സി.ബി.ഐ

text_fields
bookmark_border
നീറ്റ്​ പരീക്ഷയിലെ വൻ തട്ടിപ്പ്​ കണ്ടെത്തിയെന്ന്​​​ സി.ബി.ഐ
cancel

ന്യൂഡൽഹി: നീറ്റ്​ പരീക്ഷയുമായി ബന്ധപ്പെട്ട്​ വലിയ അഴിമതി നടക്കുന്നു​െണ്ടന്ന ക​ണ്ടെത്തലുമായി സി.ബി.ഐ. പരീക്ഷക്ക്​ ആൾമാറാട്ടം നടത്തുന്നതിനായി വിദ്യാർഥികളിൽ നിന്ന്​ 50 ലക്ഷം രൂപ വാങ്ങിയെന്നാണ്​ സി.ബി.ഐ കണ്ടെത്തൽ. മഹാരാഷ്​ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർ.കെ എഡ്യുക്കേഷൻ കരിയർ ഗൈഡൻസ്​ സെന്‍ററും ഡയറക്​ടർ പരിമൾ കോത്​പാലിവാറും കേസിൽ പ്രതിയാണെന്നാണ്​ സൂചന.

സർക്കാർ മെഡിക്കൽ കോളജുകളിൽ അഡ്​മിഷൻ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​താണ്​​ ഇവർ വിദ്യാർഥികളിൽ നിന്ന്​ കോഴ വാങ്ങിയത്​. നീറ്റ്​ പരീക്ഷയിൽ ക്രമക്കേട്​ നടത്തി അഡ്​മിഷൻ വാങ്ങി നൽകാമെന്നായിരുന്നു കരിയർ ഗൈഡൻസ്​ ഡയറക്​ടർ പരിമളിന്‍റെ വാഗ്​ദാനം. വിദ്യാർഥികളിൽ നിന്ന്​ 50 ലക്ഷത്തിന്‍റെ ​ചെക്കും എസ്​.എസ്​.എൽ.സി, പ്ലസ്​ ടു സർട്ടിഫിക്കറ്റുകളും നേരത്തെ തന്നെ സ്ഥാപനം വാങ്ങിയിരുന്നു.

പിന്നീട്​ വിദ്യാർഥികളുടെ നീറ്റ്​ പരീക്ഷയുടെ യൂസർ നെയിമും പാസ്​വേർഡും ശേഖരിച്ച്​ ഇതിൽ കൃത്രിമം നടത്തി. തുടർന്ന്​ തട്ടിപ്പ്​ നടത്താൻ കഴിയുന്ന പരീക്ഷ സെന്‍റർ ഇവർക്ക്​ തരപ്പെടുത്തി കൊടുത്തു. ആൾമാറാട്ടം നടത്തുന്നതിന്​ സൗകര്യപ്രദമായ രീതിയിൽ വിദ്യാർഥികളുടെ ഫോ​ട്ടോയിൽ ഉൾപ്പടെ മാറ്റം വരുത്തി. പിന്നീട്​ പരീക്ഷഹാളിൽ വിദ്യാർഥികൾക്കായി മറ്റൊരാളാണ്​ പരീക്ഷക്കെത്തുക. ഇത്തരത്തിൽ എത്തുന്നയാൾക്ക്​​ വ്യാജ ആധാർ കാർഡും നൽകും.

അഞ്ച്​ വിദ്യാർഥികൾക്കായി ആർ.കെ എഡ്യുക്കേഷൻ ഇത്തരത്തിൽ ആൾമാറാട്ടം നടത്താൻ ആളുകളെ തയാറാക്കിയിരുന്നുവെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്​തമാക്കിയതോടെ തട്ടിപ്പിൽ നിന്നും പിന്മാറിയെന്നുമാണ്​ സി.ബി.ഐ വ്യക്​തമാക്കുന്നത്​. കേസുമായി ബന്ധപ്പെട്ട്​ നിരവധി സ്ഥലങ്ങളിൽ റെയ്​ഡ്​ നടത്തിയ സി.ബി.ഐ അറസ്റ്റുകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neet
News Summary - Major Scam In NEET Medical Exams Found, Says CBI, Amid Student Suicides
Next Story