ഉത്തർപ്രദേശിൽ ജൂഡീഷ്യൽ തലത്തിൽ വൻ അഴിച്ചുപണി; 582 ജഡ്ജിമാരെ സ്ഥലം മാറ്റി
text_fieldsപ്രയാഗ്‌രാജ് : അലഹബാദ് ഹൈകോടതിയുടെ ഉത്തരവിനെ തുടർന്ന് 582 ജഡ്ജിമാരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ഹൈകോടതി രജിസ്ട്രാർ ജനറൽ രാജീവ് ഭാരതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് സ്ഥലംമാറ്റങ്ങൾ പ്രഖ്യാപിച്ചത്. വാർഷിക സ്ഥലമാറ്റത്തിന്‍റെ ഭാഗമായാണ് ഈ നീക്കം.
236 അഡീഷണൽ ജില്ലാ - സെഷൻ ജഡ്ജിമാർ,സീനിയർ ഡിവിഷനിലെ 207 സിവിൽ ജഡ്ജിമാർ,ജൂനിയർ ഡിവിഷനിലെ 139 സിവിൽ ജഡ്ജിമാർ എന്നിവർ സ്ഥലമാറ്റ പട്ടികയിൽ ഉൾപ്പെടുന്നത്. ജൂഡീഷ്യൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഈ നീക്കം. ഏറ്റവും കൂടുതൽ പേരെ സ്ഥലം മാറ്റിയത് കാൺപൂരിലാണ്. 13 പേരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
വാരാണസിയിലെ ഗ്യാൻവ്യാപി കേസിലെ വിധി പ്രസ്താവനക്ക് പിന്നാലെ വിവാദത്തിലായ ജസ്റ്റിസ് രവികുമാർ ദിവാകറും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മൗലാന തൗഖീർ റാസക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതടക്കമുള്ള സുപ്രധാന വിധികൾ അദ്ദേഹത്തിന്‍റെ സേവനകാലയളവിൽ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

