സ്ത്രീയോട് അപമര്യാദയായി പെരുമാറി; സൈനികനെ പുറത്താക്കണമെന്ന് പട്ടാള കോടതി
text_fieldsചണ്ഡീഗഢ്: വനിത ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയതിന് കരസേനയിലെ മേജർ ജ നറലിനെ സർവിസിൽ നിന്ന് പുറത്താക്കാൻ സൈനിക കോടതി ശിപാർശ. 2016ൽ അസം റൈഫിൾസിലെ ഇൻസ്പെക്ടർ ജനറൽ ആയിരുന്നപ്പോൾ നടന്ന സംഭവത്തിലാണ് നടപടി.
വനിത ഉദ്യോഗസ്ഥയെ തെൻറ ഒാഫിസിൽ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. ലഫ്റ്റനൻറ് ജനറൽ ഗിരിരാജ് സിങ്ങിെൻറ നേതൃത്വത്തിലുള്ള ജനറൽ കോർട്ട് മാർഷൽ (ജി.സി.എം) ആണ് പിരിച്ചുവിടൽ ശിപാർശ നടത്തിയത്. കരസേന മേധാവി അംഗീകരിക്കുന്നതോടെയാണ് ശിപാർശ നടപ്പാവുകയെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു. വിധിക്കെതിരെ സേനാ മേധാവിക്ക് അപ്പീൽ നൽകാൻ കുറ്റാരോപിതന് അവകാശമുണ്ട്. ആരോപണം മേജർ ജനറൽ നിഷേധിച്ചു. ഇദ്ദേഹത്തിെൻറ പേര് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
