Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2020 5:14 AM GMT Updated On
date_range 26 May 2020 5:14 AM GMTഡൽഹിയിൽ രണ്ടിടത്ത് തീപിടിത്തം; ആളപായമില്ല
text_fieldsbookmark_border
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ രണ്ടിടങ്ങളിൽ വൻ തീപിടിത്തമുണ്ടായി. വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ കേശവപുരത്ത് ചെരുപ്പ് നിർമാണ കമ്പനിയിലും തുഗ്ലക്കാബാദ് ചേരി പ്രദേശത്തുമാണ് തീപിടിത്തമുണ്ടായത്. കേശവപുരത്തെ ചെരുപ്പു നിർമാണ കമ്പനിയിലെ തീ മണിക്കൂറുകളോളമെടുത്താണ് നിയന്ത്രണ വിധേയമാക്കിയത്.
250ഓളം കുടിലുകളാണ് തുഗ്ലക്കാബാദിൽ അഗ്നിക്കിരയായത്. രണ്ടിടങ്ങളിലും ആളപായം സംഭവിച്ചിട്ടില്ല. പുലർച്ചെ ഒരു മണിയോടെയാണ് സംഭവത്തെ കുറിച്ച് അറിയുന്നതെന്ന് ഡി.സി.പി രാേജന്ദ്ര പ്രസാദ് മീണ പറഞ്ഞു.
28 അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിേധയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story