കൊൽക്കത്തയിലെ ചേരിയിൽ വൻ തീപിടിത്തം; ഒരു മരണം, നിരവധി കുടിലുകൾ കത്തിനശിച്ചു
text_fieldsകൊൽക്കത്ത: നഗരത്തിലെ നർക്കെൽദംഗ മേഖലയിലെ ചേരിയിൽ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. തീപിടിത്തത്തിൽ നിരവധി കുടിലുകൾ കത്തിനശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതിനുശേഷം കത്തിനശിച്ച കൂരയിൽനിന്ന് 65കാരനായ ഹബീബുല്ല മൊല്ലയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ചേരിയിൽ താമസിക്കുന്ന 200 ഓളം പേർ ഭവനരഹിതരായി. പതിനേഴു അഗ്നിശമനസേനാ യൂനിറ്റുകൾ രാവിലെ 10 മണിയോടെയാണ് തീ ആദ്യം കണ്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പൂർണമായും അണച്ചു.
തുടർന്നുള്ള രക്ഷാപ്രവർത്തനത്തിനിടെ ചേരിയിലെ താമസക്കാരനായ മൊല്ലയുടെ മൃതദേഹം കണ്ടെത്തി. മറ്റ് കാര്യമായ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപമാണ് നർക്കൽദംഗ പൊലീസ് സ്റ്റേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

