അജ്മീറിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം: നാല് മരണം
text_fieldsജയ്പൂര്‍: അജ്മീറിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തിൽ നാലുപേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് ഹോട്ടൽ നാസിൽ തീപിടിത്തമുണ്ടായത്. ആ സമയം 18 പേര്‍ ഹോട്ടലില്‍ താമസമുണ്ടായിരുന്നു. എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അജ്മീര്‍ ദർഗയിലേക്ക് തീര്‍ഥാടനത്തിനെത്തിയവരാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ഹോട്ടലിലുണ്ടായിരുന്നവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി മുകളില്‍നിന്ന് താഴേക്ക് ചാടി. രണ്ട് സ്ത്രീകളും നാലുവയസ്സുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടല്‍ ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങളും പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം ലഭിക്കാതെ ബോധരഹിതരായതായും റിപ്പോര്‍ട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

