വിശാഖപട്ടണത്തെ എണ്ണശുദ്ധീകരണ ശാലയിൽ വൻ തീപിടിത്തം; ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല
text_fieldsവിശാഖപട്ടണം: ആന്ധ്രപ്രദേശിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടിത്തം. വിശാഖപട്ടണം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലാണ് (എച്ച്.പി.സി.എൽ) വൻ തീപിടിത്തം.
തീപിടിത്തമുണ്ടായതോടെ അഗ്നിരക്ഷാ സേനയടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നേവിയും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിെൻറ കാരണം വ്യക്തമല്ല.
ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടം നടക്കുേമ്പാൾ ആറു ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം.
തീപിടിത്തത്തിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ശാലയിൽനിന്ന് കനത്ത പുകയും തീയും ഉയരുന്നതിെൻറ വിഡിയോയാണ് പുറത്തുവന്നത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് വിവരം.
ക്രൂഡ് ഡിസ്റ്റിലേഷൻ യൂനിറ്റിലെ (സി.ഡി.യു) പൈപ്പ്ലൈനിലുണ്ടായ ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് സി.ഡി.യു താൽകാലികമായി അടച്ചു.

