Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Major Dhyan Chand could have been honoured without insulting Rajiv Gandhi: Shiv Sena
cancel
Homechevron_rightNewschevron_rightIndiachevron_rightരാഷ്​ട്രീയക്കളി വേണ്ട;...

രാഷ്​ട്രീയക്കളി വേണ്ട; രാജീവ്​ ഗാന്ധിയെ അപമാനിക്കാതെ ധ്യാൻ ചന്ദിനെ ആദരിക്കണം -ശി​വസേന

text_fields
bookmark_border

​ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്​കാരമായ ​േഖൽ രത്​നയിൽനിന്ന്​ രാജീവ്​ ഗാന്ധിയുടെ പേര്​ നീക്കിയ തീരുമാനത്തെ എതിർത്ത്​ ശിവസേന. രാജീവ്​ ഗാന്ധിയുടെ പേരുമാറ്റാതെ േഹാക്കി ഇതിഹാസം ധ്യാൻ ചന്ദിന്‍റെ പേരിൽ വലി​യ ​മറ്റൊരു അവാർഡ്​ പ്രഖ്യാപിക്കാമായിരുന്നുവെന്നാണ്​ ശി​വസേനയുടെ പ്രതികരണം.

ശിവസേന മുഖപത്രമായ സാമ്​നയിലാണ്​ പ്രതികരണം. ധ്യാൻ ചന്ദിനെ ആദരിക്കേണ്ടത്​ രാജീവ്​ ഗാന്ധിയുടെ ​ത്യാഗത്തെ അപമാനിക്കാതെ വേണമെന്നും വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.

'ധ്യാൻ ചന്ദിന്‍റെ പേരിൽ വലിയൊരു അവാർഡ്​ പ്രഖ്യാപിക്കണമായിരുന്നു. എങ്കിൽ കേന്ദ്രസർക്കാറിനെ അഭിനന്ദിക്കുമായിരുന്നു' -എഡിറ്റോറിയലിൽ പറയുന്നു.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയുടെയും രാജീവ്​ ഗാന്ധിയുടെയും രാജ്യത്തിന്​ വേണ്ടിയുള്ള ത്യാഗം പരിഹാസത്തിന്​ പാത്രമാകാൻ പാടില്ല. ഇന്ദിരാഗാന്ധിയെ ഭീകരർ കൊലപ്പെടുത്തി. ഭീകരരുടെ ആക്രമണത്തിൽ രാജീവ്​ ഗാന്ധിക്കും ജീവൻ നഷ്​ടമായി. രാഷ്​ട്രീയത്തിന്‍റെ പേരിൽ വ്യാത്യാസമുണ്ടാകും. എന്നാൽ, രാജ്യത്തിന്‍റെ വികസനത്തിന്​ ​േവണ്ടിയുള്ള ത്യാഗം ഒരു പരിഹാസപാത്രമാകാൻ പാടില്ല' -ശിവസേന പറയുന്നു.

രാജീവ്​ ഗാന്ധി ഖേൽ രത്​ന അവാർഡ്​ മേജർ ധ്യാൻ ചന്ദ്​ ഖേൽ രത്​ന അവാർഡെന്ന്​ പുനർനാമകരണം ചെയ്യുന്നത്​ പൊതുവികാരം മാനിച്ചല്ല, അത്​ രാഷ്​ട്രീയ ലക്ഷ്യമാണ്​. രാജീവ്​ ഗാന്ധിയെ അപമാനിക്കാതെ മേജൻ ധ്യാൻ ചന്ദിനെ ആദരിക്കണം. രാജ്യത്തിന്‍റെ സംസ്​കാരവും പാരമ്പ​ര്യവും നഷ്​ടപ്പെട്ടു. ഇന്ന്​ ധ്യാൻ ചന്ദിനും അങ്ങനെ തോന്നിക്കാണും -ശിവസേന കുറിച്ചു.

ഗുജറാത്തിലെ സർദാർ പ​േട്ടൽ സ്​റ്റേഡിയത്തിന്​ ​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര്​ നൽകിയതിനെതിരെയും ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാറിനെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തി. 'ഇപ്പോൾ ബി.ജെ.പി രാഷ്​ട്രീയം കളിക്കുന്നവർ ചോദിക്കുന്ന ചോദ്യം രാജീവ്​ ഗാന്ധി ഹോക്കി സ്​റ്റിക്ക്​ കൈകൊണ്ട്​ തൊട്ടിട്ട​ുണ്ടോ എന്നായിരുന്നു? ഈ ചോദ്യം ന്യായമാണ്​. എന്നാൽ അഹമദാബാദിലെ സർദാർ പ​േട്ടൽ സ്​റ്റേഡിയം നരേന്ദ്രമോദിയുടെ പേരിലാക്കുന്നത്​ ക്രിക്കറ്റിൽ അ​േദ്ദഹം എന്തെങ്കിലും സംഭാവന നൽകിയിട്ടാണോ? അല്ലെങ്കിൽ ഡൽഹി സ്​റ്റേഡിയത്തിന്​ അരുൺ ജെയ്​റ്റിലിയുടെ പേരിട്ടു. എന്നാൽ അത്​ ഇവിടെയും ബാധക​മാണോ​? ജനങ്ങൾ ഈ ചോദ്യം ചോദിച്ചുതുടങ്ങി' -ശിവസേന പറയുന്നു.

കേന്ദ്രത്തിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ രാജീവ്​ ഗാന്ധിയുടെ പേരുമാറ്റി വിദ്വേഷ രാഷ്​ട്രീയം പ്രചരിപ്പിക്കുകയാണെന്നും ശിവസേന പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shiv SenaKhel Ratna AwardDhyan Chand.Rajiv Gandhi
News Summary - Major Dhyan Chand could have been honoured without insulting Rajiv Gandhi: Shiv Sena
Next Story