Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹൈവേയിലെ...

ഹൈവേയിലെ കുഴിയടച്ചി​ല്ലെങ്കിൽ പണിപാളും; ഉദ്യേഗസ്ഥർക്ക്​ മുന്നറിയിപ്പുമായി എൻ.എച്ച്​.എ.​െഎ

text_fields
bookmark_border
ഹൈവേയിലെ കുഴിയടച്ചി​ല്ലെങ്കിൽ പണിപാളും; ഉദ്യേഗസ്ഥർക്ക്​ മുന്നറിയിപ്പുമായി എൻ.എച്ച്​.എ.​െഎ
cancel

ന്യൂഡൽഹി: കൃത്യമായ പരിപാലനമില്ലാത്തി​​​​െൻറ പേരിൽ മധുര-വിരുദനഗർ ഹൈവേയിലെ ടോൾനിരക്ക്​ പകുതിയാക്കിയ മദ്രാസ്​ ഹൈക്കോടതി വിധിക്ക്​ പിന്നാലെ വിഷയത്തിലിടപ്പെട്ട്​ എൻ.എച്ച്​.​െഎ.എ(നാഷണൽ ഹൈവേ അതോറിറ്റി ഒാഫ്​ ഇന്ത്യ). ഹൈവേകൾ കൃത്യമായി പരിപാലിക്കണമെന്നും അല്ലെങ്കിൽ കർശന നടപടി ഉണ്ടാവുമെന്നാണ്​ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർക്ക്​ നൽകിയിരിക്കുന്ന മുന്നറിയിപ്പ്​. 

കോടതി വിധിയെ മാനിക്കുന്നുവെന്നും​ ഇനി ഇത്തരം പ്രശ്​നങ്ങൾ വരാതെ നോക്കുമെന്നും​ റോഡ്​ ട്രാൻസ്​പോർട്ട്​ ആൻഡ്​ ഹൈവേ സെക്രട്ടറി യദുവീർ സിങ്​ മാലിക്​ പ്രതികരിച്ചു. മ​ദ്രാസ്​ ഹൈകോടതി വിധിക്കെതിരെ ഹൈവേ അതോറിറ്റി അപ്പീൽ സമർപ്പിക്കില്ലെന്നാണ്​ വിവരം. അതിന്​ പകരം ഉദ്യേഗസ്ഥർക്ക്​ കർശനമായ നിർദേശം നൽകി റോഡുകളുടെ പരിപാലനം ഉറപ്പ്​ വരുത്താനാവും അതോറിറ്റി​ ശ്രമിക്കുക എന്നാണ്​ റിപ്പോർട്ട്​. 

മുമ്പ്​ ഡൽഹി-^ജയ്​പൂർ പാതയിൽ കൃത്യമായ പരിപാലനമില്ലാതെ ​ടോൾ നിരക്കുകൾ ഉയർത്തിയപ്പോൾ അതിനെതിരെ സുപ്രീംകോടതിയിൽ നിന്ന്​ ഹൈവേ അതോറിറ്റിക്ക്​ പ്രതികൂല വിധി ഉണ്ടായിരുന്നു. ഇതിന്​ പിന്നാലെയാണ്​ മദ്രാസ്​ ഹൈകോടതിയിൽ നിന്നും തിരിച്ചടി ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madras highcourtNHAIHighway maitainceMalayaam news
News Summary - Maintain highways or else toll will be halved: NHAI’s warning to officials-india news
Next Story