Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവൽക്കാരൻ...

കാവൽക്കാരൻ കള്ളനാണെന്ന്​ രാഹുൽ; എല്ലാവരും കാവൽക്കാരെന്ന്​ മോദി

text_fields
bookmark_border
rahul-vs-modi
cancel

ന്യൂഡൽഹി: നരേന്ദ്ര​ മോദി ഒരിക്കൽ ‘ചൗക്കിദാർ’ എന്ന്​ സ്വയം പുകഴ്​ത്തി സംസാരിച്ചിരുന്നു. എന്നാൽ പിന്നീട്​ അത ്​​ ഏറ്റവും വിനയായത്​​ മോദിക്കും ബി.ജെ.പിക്കും തന്നെയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി ‘ചൗക്ക ിദാർ ചോർ ഹേ’ എന്ന്​ മോദിയെ കളിയാക്കി വിളിച്ചത്​ വൻ പ്രചാരണം നേടുകയുണ്ടായി.

അധികം വൈകാതെ​ ട്വിറ്ററിൽ ആ പ്രയോഗം ട്രൻറിങ്ങായ ഹാഷ്​ടാഗായി മാറി. മോദിക്കെതിരെ ട്വീറ്റിടുന്നവർ കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ഗാ ന്ധിയുടെ മുദ്രാവാക്യത്തെ ഏറ്റെടുത്തതോടെ ബി.ജെ.പിക്കും മോദിക്കും ‘ചൗക്കിദാർ’ ഒരു തിരിഞ്ഞുകൊത്തലായി.

എന ്നാൽ ഇത്​ പ്രതിരോധിക്കാന്‍ ബി.ജെ.പി. ‘ഞാനും കാവല്‍ക്കാരനാണെ’ന്ന പ്രചരണവുമായി എത്തിയിരിക്കുകയാണ്​. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച പുതിയ ‘മേം ഭി ചൗക്കിദാർ’ എന്ന പ്രയോഗം ട്വിറ്ററിൽ തരംഗമായി​​. രാഹുല്‍ ഉപയോഗിച്ച ആയുധത്തെ തിരിച്ച് പ്രയോഗിക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നതിന് പകരം ‘ഞാനും കാവല്‍ക്കാരനാ’ണെന്ന പ്രചരണം 2019ലെ പൊതു തെരഞ്ഞെടുപ്പി​​​​െൻറ​ പുതിയ മുദ്രാവാക്യമായാണ്​​ അവതരിപ്പിച്ചിരിക്കുന്നത്​.

trending

പ്രചരണത്തിന്‍റെ ഭാഗമായി നാല്​ മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും മോദി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതി​​​​​െൻറ ഭാഗമായി ഈ മാസം 31ന് മോദി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി സംവദിക്കാൻ ഒരുങ്ങുകയാണ്​. എന്നാൽ രാഹുലി​​​​​െൻറ ചൗക്കിദാർ ചോർ ഹേ എന്ന ഹാഷ്​ടാഗും ഇപ്പോൾ ട്രൻറിങ്​ ലിസ്റ്റിൽ കടന്നു വന്നത്​ ബി.ജെ.പിക്ക്​ തിരിച്ചടിയായിട്ടുണ്ട്​.

നിങ്ങളുടെ കാവൽക്കാരൻ രാജ്യത്തെ സേവിക്കാനായി ശക്​തമായി രംഗത്തുണ്ട്​. എന്നാൽ ഞാൻ ഒറ്റക്കല്ല. രാജ്യത്തെ അഴിമതിക്കും വൃത്തി​േകടിനും സാമൂഹിക അരാജകത്വത്തിനുമെതിരെ പോരാടുന്ന എല്ലാവരും കാവൽക്കാരനാണ്​. രാജ്യത്തി​​​​​െൻറ അഭിവൃദ്ധിക്ക്​ വേണ്ടി കഠിനാധ്വാനം നടത്തുന്നവരും കാവൽക്കാരനാണ്​. ഇന്ന്​ മുതൽ എല്ലാ ഇന്ത്യക്കാരനും പറയും ‘‘ഞാനും ചൗക്കിദാറാണ്​’’. -നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യത്തിന് വന്‍ സ്വീകാര്യത ലഭിച്ചതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും ആശങ്കയിലാക്കിയത്​. കോണ്‍ഗ്രസിന് പുറമെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രാഹുലിന്‍റെ മുദ്രാവാക്യം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ സോലാപൂരില്‍ നടന്ന ശിവസേനയുടെ റാലിയല്‍ ഉദ്ദവ് താക്കറെയും ‘ചൌക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം ഏറ്റുവിളിച്ചതോടെ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi'Chowkidar chor hai'Rahul Gandhi
News Summary - Main Bhi Chowkidar new hashtag trends in twitter-india news
Next Story