Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറിവാരി...

റിവാരി കൂട്ടമാനഭംഗക്കേസ്​: പ്രധാനപ്രതികളിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
റിവാരി കൂട്ടമാനഭംഗക്കേസ്​: പ്രധാനപ്രതികളിൽ ഒരാൾ അറസ്​റ്റിൽ
cancel

ച​ണ്ഡി​ഗ​ഢ്​​: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ല്‍ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി രാ​ഷ്​​ട്ര​പ​തി​യു​ടെ മെ​ഡ​ല്‍ വാ​ങ്ങി​യ 19കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത സം​ഭ​വ​ത്തി​ല്‍ പ്രധാനപ്രതികളിലൊരാൾ അറസ്​റ്റിൽ. നിഷു ഫോഗട്ട്​ എന്നയാളാണ്​ അറസ്​റ്റിലായതെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. നിഷു ഫോഗട്ടാണ്​ കുറ്റകൃത്യത്തിന്​ പദ്ധതിയിട്ടതെന്നും പെൺകുട്ടി ഗുരുതരാവസ്​ഥയിലായപ്പോൾ ഡോക്​ടറെ വിളിച്ചതും ഇയാളാണെന്നും പൊലീസ്​ പറഞ്ഞു. സൈനികനടക്കമുള്ള മറ്റ്​ രണ്ട്​ പ്രതികൾക്കായി റെയ്​ഡുകൾ നടക്കുകയാണെന്നും എസ്​.​െഎ.ടി മേധാവി നസ്​നീൻ ഭാസിൻ പറഞ്ഞു.

നേരത്തെ കേസുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തിരുന്നു. പീ​ഡ​നം ന​ട​ന്ന​ സ്​ഥലത്തി​​​​​െൻറ ഉടമയും പെൺകുട്ടിയെ പരി​േശാധിച്ച ഡോക്​ടറുമാണ്​ അറസ്​റ്റിലായിരുന്നത്​. പീഡനം നടന്ന ഉടൻ പെൺകുട്ടിയെ പരിശോധിച്ച ഡോക്​ടർ വിവരം അധികൃതരെ അറിയിച്ചില്ലെന്നും വേണ്ട നിയമനടപടികൾ സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ്​ അറസ്​റ്റ്​. ഇളായും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നതി​​​​​െൻറ സൂചനകളുമുണ്ട്​. ഫോറൻസിക്​ പരിശോധനക്ക്​ ശേഷം കൂടുതൽ വിവരങ്ങൾ വ്യക്​തമാകുമെന്നും പൊലീസ്​ പറഞ്ഞു.

ബു​ധ​നാ​ഴ്ച കോ​ച്ചി​ങ് ക്ലാ​സി​ല്‍ പോ​കും​വ​ഴി പെ​ണ്‍കു​ട്ടി​യെ സം​ഘം കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന്​​ ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ബോ​ധം​പോ​യ അ​വ​സ്ഥ​യി​ല്‍ സ​മീ​പ​ത്തെ ബ​സ്​​സ്​​റ്റാ​ൻ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചു. മ​ക​ളു​ടെ ദു​ര്യോ​ഗ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ പി​ടി​കൂ​ടി തൂ​ക്കി​ലേ​റ്റ​ണ​മെ​ന്ന്​ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ പ്ര​തി​ക​രി​ച്ചു. ഇ​ര​ക​ൾ​ക്കു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ല​ഭി​ച്ച ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക്​ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്​ തി​രി​ച്ചു​ന​ൽ​കു​മെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. കേ​സി​ലെ മു​ഖ്യ​പ്ര​തി സൈ​നി​ക​നാ​യ പ​ങ്ക​ജ് ഉ​ള്‍പ്പെ​ടെ മൂ​ന്നു പ്ര​തി​ക​ളെ പെ​ണ്‍കു​ട്ടി തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ​ന്ത്ര​ണ്ടോ​ളം പേ​ര്‍ ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി. എ​ന്നാ​ല്‍, എ​ഫ്.​ഐ.​ആ​റി​ല്‍ മൂ​ന്നു പേ​രെ മാ​ത്ര​മാ​ണ്​ പ്ര​തി​ചേ​ര്‍ത്ത​ത്.

അ​റ​സ്​​റ്റ്​ വൈ​കു​ന്ന​തി​ൽ പൊ​ലീ​സി​​​​​​െൻറ വീ​ഴ്​​ച​യെ കു​റ്റ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി, റെ​വാ​രി എ​സ്.​പി രാ​ജേ​ഷ്​ ദു​ഗ്ഗാ​ലി​നെ കേ​സ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ള്ള എ​സ്.​പി രാ​ഹു​ൽ ശ​ർ​മ​ക്ക്​ ചു​​മ​ത​ല കൈ​മാ​റിയിരുന്നു. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം പൊ​ലീ​സി​​​​​​െൻറ വീ​ഴ്​​ച ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​ക്ക്​ പ​രാ​തി ന​ൽ​കിുകയും ചെയ്​തു.

മറ്റു പ്ര​തി​ക​ൾ​ക്കാ​യി തി​ര​​ച്ചി​ൽ തു​ട​രു​ന്നു. രാ​ജ​സ്ഥാ​ന്‍ സൈ​നി​ക യൂ​നി​റ്റി​ലു​ള്ള ജ​വാ​ൻ പ​ങ്ക​ജ് ഫൗ​സി​യാ​ണ് പ്ര​ധാ​ന പ്ര​തി. ഇ​യാ​ളെ പി​ടി​ക്കാ​ൻ പൊ​ലീ​സ് രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യെ​ന്നും അ​റ​സ്​​റ്റ്​​ ഉ​ട​നു​ണ്ടാ​കു​മെ​ന്നും ഹ​രി​യാ​ന പൊ​ലീ​സ് മേ​ധാ​വി ബി.​എ​സ്. സ​ന്ധു പ​റ​ഞ്ഞു. നി​ര​വ​ധി സ്​​ഥ​ല​ങ്ങ​ളി​ൽ മി​ന്ന​ൽ​പ​രി​ശോ​ധ​ന ന​ട​ത്തി. ഹ​രി​യാ​ന​ക്കു​ പു​റ​മെ രാ​ജ​സ്​​ഥാ​ൻ, ഡ​ൽ​ഹി സം​സ്​​ഥാ​ന​ങ്ങ​ളി​ലും പൊ​ലീ​സ്​ വ​ല​വി​രി​ച്ചി​ട്ടു​ണ്ട്​. നി​ര​വ​ധി സം​ഘ​ങ്ങ​ളാ​യാ​ണ്​ തി​ര​​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. പെ​ണ്‍കു​ട്ടി​യെ അ​റി​യു​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ. പ്ര​തി​ക​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍കു​ന്ന​വ​ര്‍ക്ക് പൊ​ലീ​സ് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRewari gangrapeCBSE TopperHaryana Rape
News Summary - Main Accused In Haryana Gang-Rape Arrested - India News
Next Story