Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹുവക്ക് ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരും
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് ഡൽഹിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടിവരും. പുറത്താക്കിയ വിവരം ലോക്സഭ ഹൗസ് കമ്മിറ്റി, നഗരകാര്യ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടെലഗ്രാഫ് ലെയ്നിലുള്ള മഹുവയുടെ വസതി ഒഴിപ്പിക്കാനുള്ള നടപടി മന്ത്രാലയം ആരംഭിച്ചതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനുള്ള വെബ്സൈറ്റിന്റെ ലോഗിൻ വിവരങ്ങൾ മഹുവ സുഹൃത്തിന് കൈമാറിയത്, പണം വാങ്ങി ചോദ്യം ചോദിക്കാൻ വേണ്ടിയാണെന്ന ലോക്സഭ എത്തിക്സ് കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവരെ പുറത്താക്കിയത്.
Next Story

