Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇവിടെ മുസ്​ലിംകൾ...

ഇവിടെ മുസ്​ലിംകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഹിന്ദുവായിരിക്കുന്നത് -മഹുവ മൊയ്ത്ര

text_fields
bookmark_border
ഇവിടെ മുസ്​ലിംകൾ ഉള്ളതുകൊണ്ടാണ് നിങ്ങൾ ഹിന്ദുവായിരിക്കുന്നത് -മഹുവ മൊയ്ത്ര
cancel

ന്യൂഡൽഹി: മുസ്​ലിംകൾ ഉള്ളതുകൊണ്ടാണ് രാജ്യത്ത് ഹിന്ദുക്കൾ ഹിന്ദുക്കളായി തുടരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മുസ്​ലിംകൾ ഇല്ലെങ്കിൽ ഹിന്ദുക്കൾ ഉണ്ടാവില്ലെന്നും വിവിധ ജാതികളായി വേർപ്പെടുമെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ഡൽഹിയിൽ മുസ്​ലിംകളെ ലക്ഷ്യമിട്ട് സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് മഹുവയുടെ പ്രതികരണം.

'മുസ്​ലിംകൾ ഈ രാജ്യത്ത് ഉള്ളിടത്തോളം കാലമാണ് നിങ്ങളൊരു ഹിന്ദുവാകുന്നത്. ഒരിക്കൽ അവർ പോയാൽ പിന്നെ നിങ്ങൾ ഹിന്ദുവല്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ദലിതനും തൊട്ടുകൂടാത്തവരുമായി മാറും' -ട്വീറ്റിൽ പറയുന്നു.

ലോക്സഭയിലെ തീപ്പൊരി പ്രസംഗത്തിലൂടെ ശ്രദ്ധേയയായ മഹുവ നേരത്തെയും കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. ഡൽഹി കത്തുമ്പോൾ സർക്കാർ നോക്കിനിൽക്കുകയാണെന്നും ഈ നാണക്കേടിൽ നിന്ന് മോദിക്കും അമിത് ഷാക്കും ഒളിച്ചോടാനാകില്ലായെന്നും മഹുവ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMahua Moitradelhi riot
News Summary - mahua moitra tweet -india news
Next Story