Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റി​ലേക്ക്...

പാർലമെന്‍റി​ലേക്ക് ഭഗവത്ഗീത കൊണ്ടുപോകും, സ്പെക്ട്രം ആത്മാവിനെപോലെയാ​ണെന്ന ടെലികോം വകുപ്പി​ന്‍റെ പരാമർശത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

text_fields
bookmark_border
Mahua Moitra
cancel
camera_alt

മഹുവ മൊയ്ത്ര

കൊൽക്കത്ത: ടെലികോം കരട് ബില്ലി​ന്‍റെ വിശദീകരണത്തിലെ ഭഗവദ്ഗീത പരാമർശത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ട്വിറ്ററിലൂടെയാണ് മഹുവയുടെ ട്രോൾ.

സ്പെക്ട്രത്തെ ആത്മ(ആത്മാവ്),അജർ(നാശമില്ലാത്തത്),അമർ(മരണമില്ലാത്തത്)എന്നിവയുമായാണ് ടെലികോം ബില്ലിൽ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അനിവാര്യമായതിനാൽ ഈ കരട് ബില്ലി​ന്‍റെ പാർലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റിയുടെ സിറ്റിങ്ങിൽ ഭഗവദ്ഗീതയുടെ ഒരു പകർപ്പ് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. വ്യക്തമായതും അത്യാവശ്യത്തിന് ഉപകരിക്കുന്നതുമായ ഒരു വായന സാമഗ്രി ആണ് ഭഗവദ്ഗീത.

ട്വിറ്റർ പോസ്റ്റിൽ മഹുവ ലോക്സഭയിലെ കോൺഗ്രസ് സഹപ്രവർത്തകരായ ശശിതരൂരിനെയും കാർത്തി ചിദംബരത്തെയും ​ദ്രാവിഡ കഴകം നേതാവ് തമിഴച്ചി തങ്കപാണ്ഡ്യനെയും ടാഗ് ചെയ്തു. കരട് ടെലികോം ബില്ലി​ന്‍റെ വിശദീകരണ കുറിപ്പി​ന്‍റെ അഞ്ചാംപേജിനെ കുറിച്ചാണ് മഹുവ പരിഹാസമുതിർത്തത്.

''ഒരു തരത്തിൽ പറഞ്ഞാൽ സ്പെക്ട്രം ആത്മയോട് സാമ്യമുള്ളതാണ്. അത് ഭഗവദ്ഗീതയിൽ വിവരിച്ചിരിക്കുന്ന അജർ,അമർ ആണ്. ആത്മാവിനെ പോലെ സ്പെക്ട്രത്തിനും ഭൗതിക രൂപമില്ല. എന്നിട്ടും അത് സർവ വ്യാപിയാണ്.-എന്നാണ് കരട് ബില്ലിൽ പറയുന്നത്.ഇതൊരു ആത്മീയ പാഠമല്ല, ഡോട് ഇന്ത്യ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത ടെലികോം ബില്ലി​ന്‍റെ വിശദീകരണ കുറിപ്പിലെ അഞ്ചാമത്തെ പേജാണ്​​​''- എന്ന് പറഞ്ഞാണ് മഹുവ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒക്ടോബർ 20 വരെ പൊതുജനാഭിപ്രായങ്ങൾ ക്ഷണിച്ചുകൊണ്ട് കരട് ബിൽ ടെലികോം വകുപ്പി​ന്‍റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spectrummahua moitra
News Summary - mahua moitra makes fun of spectrum ajar, amar
Next Story