വന്ദേമാതരം നോക്കി ചൊല്ലാൻപോലും അറിയാത്തവരാണ് ബി.ജെ.പിക്കാർ -മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: തൊഴിലില്ലിാഴ്മ, വായു മലിനീകരണം തുടങ്ങി വിഷയങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാതെ, ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ നേട്ടങ്ങൾക്കാണ് ഇത്തരമൊരു സമയത്ത് വന്ദേമാതരത്തെക്കുറിച്ചുള്ള ചർച്ചയുടെ ലക്ഷ്യമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര പറഞ്ഞു.
വന്ദേമാതരം’, ‘ജയ് ഹിന്ദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സഭയിൽ നിരോധിച്ചതായി കഴിഞ്ഞയാഴ്ച രാജ്യസഭ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പെട്ടെന്ന്, അതിനെക്കുറിച്ച് 10 മണിക്കൂർ നീണ്ട ചർച്ച നടക്കുന്നു. വന്ദേമാതരം കാർഡ് ബംഗാളിൽ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം നേടാനാകുമെന്ന് ബി.ജെ.പി ഐടി സെൽ നിർദേശിച്ചതാകാനല്ലാതെ, ചർച്ചക്ക് മറ്റൊരു കാരണവുമില്ലെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ മഹുവ ചൂണ്ടിക്കാട്ടി.
ചർച്ചക്ക് പിന്നിലെ ഉദ്ദേശ്യം എന്തുതന്നെയായാലും നിങ്ങളെ ചരിത്രം പഠിപ്പിക്കാനും ഓർമിപ്പിക്കാനും അവസരം ഉണ്ടാക്കി തന്നതിൽ തങ്ങൾ സന്തുഷ്ടരാണ്. വന്ദേതമാതരം നോക്കിപോലും ചെല്ലാൻ കഴിത്താവരാണ് ബി.ജെ.പിക്കാർ.
ഇന്ന് വന്ദേമാതരത്തിന്റെ രക്ഷാധികാരികളായി വന്നിരുക്കുന്ന ആർ.എസ്.എസ്, ബി.ജെ.പി ടീം സ്വാതന്ത്ര സമരം നടക്കുമ്പോൾ എന്തെടുക്കുകയായിരുന്നുവെന്നും മഹുവ ചോദിച്ചു.
വന്ദേമാതരം ബംഗാളിന് വേണ്ടി ഉണ്ടാക്കിയ ഗാനമാണ്. പാൻ ഇൻഡ്യ ഗാനമായിരുന്നില്ല. ഇന്ന് ബംഗാളി ഭാഷ സംസാരിക്കുന്നവരെ സർക്കാർ ബംഗ്ലാദേശികളെന്നും റോഹിങ്ക്യകളെന്നും വിളിക്കുന്നു, ബംഗാളിയായ ഗർഭിണിയെ ബംഗ്ലാദേശിൽ തള്ളുന്നുവെന്നും മഹുവ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

