വോട്ട് ചോരി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജിവെക്കണമെന്ന് മഹുവ മൊയ്ത്ര
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോർത്തൽ’ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വോട്ട് മോഷണത്തിനുള്ള വോട്ട് ചോരി മെഷീനിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മേൽനോട്ടം വഹിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിനു പിന്നാലെ മൊയ്ത്ര ‘എക്സി’ൽ എഴുതി.
ഭരണഘടന നശിപ്പിക്കുകയും ഇന്ത്യയിലെ ജനാധിപത്യത്തെ കൊലപ്പെടുത്തുകയും ചെയ്യുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സംരക്ഷിക്കുന്നുവെന്ന് കർണാടകയിലെ ആലന്ദ് നിയോജകമണ്ഡലത്തിൽ നിന്നുള്ള ഡാറ്റയുടെ ശേഖരമായ ‘ദി അലന്ദ് ഫയൽസ്’ അവതരിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
സോഫ്റ്റ്‌വെയർ വഴിയും കോൾ സെന്ററിലൂടെയും അലന്ദിൽ 6,018 വോട്ടർമാരെ ഇല്ലാതാക്കിയതായും രാഹുൽ പറഞ്ഞു. എന്നാൽ, കോൺഗ്രസ് എം.പിയുടെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവും ആണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തള്ളിക്കളഞ്ഞു. അതേസമയം, 2023 ൽ അലന്ദിൽ വോട്ടർമാരെ ഇല്ലാതാക്കാൻ ‘ ചില പരാജയപ്പെട്ട ശ്രമങ്ങൾ’ ഉണ്ടായിരുന്നുവെന്നത് സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

