Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോദ്യത്തിന് കോഴ...

ചോദ്യത്തിന് കോഴ ആരോപണം: ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി യോഗം മാറ്റി വെച്ചു

text_fields
bookmark_border
Mahua Moitra
cancel
camera_alt

മ​ഹു​വ മൊ​യ്​​ത്ര

ന്യുഡൽഹി: മ​ഹു​വ മൊ​യ്ത്ര​ക്കെ​തി​രാ​യ ചോ​ദ്യ​ത്തി​ന് കോ​ഴ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​ന്ന ലോ​ക്‌​സ​ഭ എ​ത്തി​ക്സ് ക​മ്മി​റ്റി യോഗം മാറ്റിവെച്ചു. ആരോപണങ്ങളുടെ കരട് റിപ്പോർട്ട് പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി യോഗം നവംബർ 9 ലേക്ക് മാറ്റിവച്ചതായി ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.

യോഗം മാറ്റിവെച്ചതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല. ബി.ജെ.പി എം.പി വിനോദ് സോങ്കര്‍ അധ്യക്ഷനായ സമിതി നവംബർ 7ന് ഉച്ചക്ക് 12 ന് യോഗം ചേരുമെന്നായിരുന്നു വിവരങ്ങൾ.

15 അം​ഗ ക​മ്മി​റ്റി​യി​ല്‍ ബി.​ജെ.​പി​ക്കാ​ണ് ഭൂ​രി​പ​ക്ഷം. ന​വം​ബ​ർ ര​ണ്ടി​ന് മ​ഹു​വ കമ്മിറ്റി മു​മ്പാ​കെ ഹാ​ജ​രാ​കു​ക​യും ചോ​ദ്യം​ചെ​യ്യ​ലി​ല്‍ രോ​ഷാ​കു​ല​യാ​യി ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തി​രു​ന്നു. ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ നിലവാരമില്ലാത്ത ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​റ​ങ്ങി​പ്പോ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ethics CommitteeMahua Moitra
News Summary - Mahua Moitra case: Meeting of Lok Sabha's Ethics Committee postponed to November 9
Next Story