Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'എന്ത്​ പറ്റി യോഗിജീ?...

'എന്ത്​ പറ്റി യോഗിജീ? ജലപീരങ്കിയും ഇന്‍റർനെറ്റ്​ നിരോധനവും തോറ്റുപോയോ?'

text_fields
bookmark_border
എന്ത്​ പറ്റി യോഗിജീ? ജലപീരങ്കിയും ഇന്‍റർനെറ്റ്​ നിരോധനവും തോറ്റുപോയോ?
cancel

ന്യൂഡൽഹി: സമരം ചെയ്യുന്ന കർഷകർക്ക്​ യു.പി സർക്കാർ വെള്ളവും വെളിച്ചവും തടഞ്ഞിട്ടും ഇന്‍റർനെറ്റ്​ വിച്ഛേദിച്ചിട്ടും പ്രക്ഷോഭം പൂർവാധികം ശക്​തിയോടെ ആളിപ്പടരുന്നതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച്​ തൃണമൂൽ എം.പി മെഹുവ മൊയ്​ത്ര. 'എന്ത്​ പറ്റി യോഗിജീ? ജില്ലാ ഭരണകൂടത്തിന്​ നിങ്ങൾ നൽകിയ ഉത്തരവുകളും നിങ്ങളുടെ ജലപീരങ്കിയും നിങ്ങളുടെ ഇന്‍റർനെറ്റ്​ നിരോധനവും തോറ്റ​ുപോയോ?' മൊയ്​ത്ര ട്വിറ്റിൽ ചോദിച്ചു.

റിപ്പബ്ലിക്​ ദിന ട്രാക്​ടർ പരേഡിന്​ പിന്നാലെയാണ്​ കർഷക സമരം നടക്കുന്ന സ്​ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും ഇന്‍റർനെറ്റും തടയാൻ യു.പി സർക്കാർ ഉത്തരവിട്ടത്​. സിംഗുവിലെ സമരഭൂമി ഒഴിപ്പിക്കാൻ പൊലീസിനെയും അർധ സൈനികരെയും നിയോഗിക്കുകയും രാത്രി 11നകം ​ഒഴിയണമെന്ന്​ നോട്ടീസ്​ പതിക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഒഴിയാൻ സന്നദ്ധമല്ലെന്നറിയിച്ച ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത്​ സമരം ശക്​തിപ്പെടുത്താൻ അണികളോട്​ ആഹ്വാനം ചെയ്​തു. ഇതോടെ, സമരത്തിൽ അണിനിരക്കാൻ മുസാഫർനഗറിൽ രാത്രി തന്നെ മഹാപഞ്ചായത്ത്​ വിളിച്ചുചേർക്കുകയും പതിനായിരക്കണക്കിന്​ കർഷകർ ട്രാക്​ടറുകളുമായി എത്തുകയും ചെയ്​തു. തുടർദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്​തമാകുന്നതാണ്​ കണ്ടത്​. വാട്ടർ ടാങ്കുകളും ഭക്ഷ്യവസ്​തുക്കളുമായാണ്​ മിക്കവരും വരുന്നത്​. ഈ സാഹചര്യത്തിലാണ്​ യോഗിക്കെതിരെ മെഹുവ മൊയ്​ത്ര പരിഹാസം തൊടുത്തത്​. .

ട്രാക്​ടർ റാലിക്ക്​ മുമ്പുള്ള ദിവസങ്ങളെ അപേക്ഷിച്ച്​ കൂടുതൽ​പേർ ഇപ്പോൾ സമരത്തിൽ പ​ങ്കെടുക്കാൻ എത്തുന്നതായി ലങ്കർ (സൗജന്യ ഭക്ഷണ ശാല) നടത്തുന്ന കർഷകരും വ്യക്​തമാക്കി. "നേരത്തെ ഞങ്ങൾ ആയിരത്തോളം പേർക്കായിരുന്നു പ്രതിദിനം ഭക്ഷണം നൽകിയിരുന്നത്​. ഇപ്പോൾ അത്​ മൂവായിരത്തിലധികമായി. ലങ്കറിൽ സഹായത്തിന്​ രണ്ട് പാചകക്കാരെ കൂടി വിളിച്ചിട്ടുണ്ട്​" -ദേശീയപാത 24ൽ ലങ്കർ നടത്തുന്ന ബി.‌കെ.‌യു അംഗം ദേശ്പാൽ സിങ്​ പറഞ്ഞു. തന്‍റെ സഹോദരന്മാരുടെ നേതൃത്വത്തിൽ 25,000 കുടിവെള്ള കാനുകളുമായി ദിവസവും അഞ്ച്​ ട്രാക്​ടറുകൾ സമരഭൂമിയിലേക്ക്​ അയക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. മുസഫർനഗറിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും പച്ചക്കറി ലോറികളും ലങ്കറുകളിലേക്ക്​ ​അയക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahua MoitraRedFort MarchTractor ParadeYogi Adityanath
News Summary - Mahua Moitra asks What happened Yogiji, sabh fail?
Next Story