Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ ഗവർണർ രാജ്​ഭവനിൽ...

ബംഗാൾ ഗവർണർ രാജ്​ഭവനിൽ ബന്ധു നിയമനം നടത്തുകയാണെന്ന്​ തൃണമൂൽ എം.പി മഹുവ

text_fields
bookmark_border
ബംഗാൾ ഗവർണർ രാജ്​ഭവനിൽ ബന്ധു നിയമനം നടത്തുകയാണെന്ന്​ തൃണമൂൽ എം.പി മഹുവ
cancel

കൊൽക്കത്ത: കേന്ദ്ര-സംസ്​ഥാന പോരുമുറുകിയ ബംഗാളിൽ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കേ​ാൺഗ്രസ്​. രാജ്​ഭവനിൽ ഗവർണർ ജഗ്​ദീപ്​ ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്​പെഷൽ ഡ്യൂട്ടി (ഒ.എസ്​.ഡി) തസതികകളിൽ നിയമിച്ചുവെന്ന്​ തൃണമൂൽ എം.പി മഹുവ മൊയ്​ത്ര ആരോപിച്ചു.

ഗവർണർ 'അങ്കിൾ ജി' ആയെന്നും അവർ പരിഹാസത്തോടെ ട്വീറ്റ്​ ചെയ്​തു. ഗവർണർ നിയമിച്ച ആറ്​ ഒ.എസ്​.ഡിമാരുടെ പേരുകളും ഇവരുടെ ബന്ധുത്വവും മഹുവ മൊയ്​ത്ര പുറത്തുവിട്ടു.

ഗവർണർ സംസ്​ഥാന സർക്കാറിനോട്​ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ജനാധിപത്യപരമായി അദ്ദേഹത്തോട്​ ചോദ്യങ്ങൾ ചോദിക്കാമെന്നും അവർ പറഞ്ഞു. ഗവർണർ ത​െൻറ ഗ്രാമത്തെയും മുഴുവൻ കുടുംബാംഗങ്ങളെയും രാജ്​ഭവനിലേക്ക്​ കൊണ്ടുവന്നിരിക്കുകയാണെന്നും​ മഹുവ മൊയ്​ത്ര കൂട്ടിച്ചേർത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalWest Bengal governorMahua Moitra
News Summary - mahua moitra against bengal governor
Next Story