Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാശത്തേക്ക്​...

ആകാശത്തേക്ക്​ വെടിയുതിർത്ത മഹിളാമോർച്ച നേതാവിന് സസ്പെൻഷൻ

text_fields
bookmark_border
Manju Tiwari
cancel

ബൽറാംപൂർ: ഐക്യദീപത്തിന്​ പിന്തുണയേകാനായി ആകാശത്തേക്ക്​ വെടിയുതിർത്ത മഹിളാമോർച്ച നേതാവിന് സസ്പെൻഷൻ. ഉത്തർപ ്രദേശിലെ ബൽറാംപൂർ യൂനിറ്റ് പ്രസിഡന്‍റ് മഞ്ജു തിവാരിയെയാണ് സസ്പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്കം ലംഘിച്ചതിന്‍റ െ പേരിലാണ് നടപടിയെന്ന് മഹിളാമോർച്ച നേതൃത്വം പറയുന്നു.

കോവിഡ് വൈറസ് ബാധയുടെ​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​ത ഐക്യദീപത്തിന്​ പിന്തുണയേകാനാണ് മഞ്​ജു തിവാരി ആകാശത്തേക്ക്​ വെടിയുതിർത്തത്. വെടിയുതിർക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി.

ഇതേതുടർന്ന് ബൽറാംപൂർ പൊലീസ്​ മഞ്​ജുവിനെതിരെ കേസെടുത്തു​. വിനാശകാരിയായ വസ്​തു കൈവശം വെച്ചതിന്​ 1959ലെ ആയുധ നിയമത്തിലെ സെക്ഷൻ 30 ​പ്രകാരമാണ്​ കേസെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMahila MorchaManju TiwariUP Mahila Morcha
News Summary - UP Mahila Morcha Leader Manju Tiwari in suspended -India News
Next Story