അമിത് ഷായുടെ വസതിക്കു മുന്നിൽ പ്രതിഷേധം; പ്രണബ് മുഖർജിയുടെ മകളടക്കം കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിള കോൺഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജിയെ ഡൽഹി െപാലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിക്കു സമീപത്തുെവച്ചാണ് ശർമിളയടക്കം 50 മഹിള കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത്.
നൂറുകണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേർന്നു. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, വൃന്ദ കാരാട്ട്, ആനി രാജ, ഡൽഹി കോൺഗ്രസ് മുൻ അധ്യക്ഷൻ അജയ് മാക്കൻ, മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിെൻറ മകൻ സന്ദീപ് ദീക്ഷിത് തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
