Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.ഡി സവർക്കറുടെ...

വി.ഡി സവർക്കറുടെ ജീവിതം ആസ്​പദമാക്കി ബോളിവുഡ്​ ചിത്രം വരുന്നു

text_fields
bookmark_border
വി.ഡി സവർക്കറുടെ ജീവിതം ആസ്​പദമാക്കി ബോളിവുഡ്​ ചിത്രം വരുന്നു
cancel

മുംബൈ: ഹിന്ദുത്വരാഷ്​ട്രീയത്തി​െൻറ സൈദ്ധാന്തികൻ വി.ഡി സവർക്കറുടെ ജീവിതം ആസ്​പദമാക്കി ബോളിവുഡ്​ ചിത്രം വരുന്നു. സവർക്കറുടെ 138ാം ജന്മദിനമായ മെയ്​ 28നാണ്​ ' സ്വതന്ത്ര വീർ സവർക്കർ' എന്ന പേരിൽ ചിത്രത്തി​െൻറ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചത്​. നടൻ മഹേഷ്​ മഞ്​ജരേക്കർ ആണ്​ സിനിമ സംവിധാനം ചെയ്യുക​. ലണ്ടൻ, മഹാരാഷ്​ട്ര, ആൻഡമാൻ എന്നിവിടങ്ങളിലായാണ്​ ചിത്രം ഷൂട്ട്​ ചെയ്യുക.

''വീർ സവർക്കറുടെ ജീവിതം എന്നെ വളരെയേറെ ആകർഷിച്ചു. അദ്ദേഹത്തിന്​ ചരിത്രത്തിൽ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു പാട്​ ആകർഷിച്ചിട്ടുണ്ട്​. ഒരു സംവിധായകൻ എന്ന നിലയിൽ ഇത്​ എ​െൻറ മുന്നിൽ വലിയ വെല്ലുവിളിയാണ്​'' -മഹേഷ്​ മഞ്​ജരേക്കർ പറഞ്ഞു.

''സവർക്കർ തുല്യ അളവിൽ ബഹുമാനിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുന്നുണ്ട്​. അദ്ദേഹത്തെ ഇന്ന്​ വിഭജന രാഷ്​ട്രീയത്തി​െൻറ പ്രതീകമാക്കിയത്​ ആളുകൾക്ക്​ അറിവില്ലാത്തതിനാലാണ്​. അദ്ദേഹം സ്വാതന്ത്ര്യ സമരത്തി​െൻറ ഭാഗമായിരുന്നു എന്നത്​ ആർക്കും നിഷേധിക്കാനാവില്ല'' -നിർമാതാവ്​ സന്ദീപ്​ സിങ്​ പറഞ്ഞു.

സംഘ്​പരിവാർ വീരനായകനായി ചി​ത്രീകരിക്കുന്ന സവർക്കർ എന്നും വിവാദ നായകനാണ്​. 1913ൽ ആൻഡമാൻ ജയിലിൽ നിന്നും അദ്ദേഹം എഴുതിയ കത്തിൽ ബ്രിട്ടീഷുകാരോട്​ മാപ്പ്​ അഭ്യർഥിച്ചിരുന്നു. തന്നെ മോചിപ്പിച്ചാൽ ബ്രിട്ടീഷ്​ സർക്കാറിനോടും ഭരണഘടനയോടും കൂറുള്ളവനായിരിക്കുമെന്ന്​ എഴുതിയ സവർക്കറി​െൻറ കത്ത്​ പുറത്തായിരുന്നു. 1883ൽ ബാഗൂരിൽ ജനിച്ച സവർക്കർ 1966ൽ മുംബൈയിലാണ്​ അന്തരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayak Damodar SavarkarMahesh Manjrekar
News Summary - Mahesh Manjrekar to direct film on Vinayak Damodar Savarkar
Next Story