സിനിമയിലെ രംഗം അനുകരിച്ച് പാമ്പുമായി തിയറ്ററിലെത്തി മഹേഷ് ബാബു ആരാധകൻ; വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: സിനിമയിലെ രംഗം അനുകരിച്ച് പാമ്പുമായി തിയറ്ററിലെത്തി മഹേഷ് ബാബു ആരാധകൻ. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് സംഭവം. 2010ൽ പുറത്തിറങ്ങിയ മഹേഷ് ബാബുവിന്റെ ഖൽജയുടെ റീ റിലിസിനിടെയായിരുന്നു സംഭവം. സിനിമയിൽ മഹേഷ് ബാബു കഥാപാത്രം പാമ്പുമായി വില്ലന്റെ അടുത്തേക്ക് നീങ്ങുന്ന രംഗമുണ്ട്.
പാമ്പ് ഒറിജിനലല്ലെന്നാണ് ആളുകൾ ആദ്യം വിചാരിച്ചത്. എന്നാൽ, പാമ്പ് അനങ്ങുന്നത് കണ്ടതോടെയാണ് ഒർജിനലാണെന്ന് വ്യക്തമായത്. തുടർന്ന് തിയറ്ററിൽ ബഹളമുണ്ടാവുകയും പാമ്പുമായി ഇയാൾ സ്ക്രീനിനടുത്ത് കൂടി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു. എന്നാൽ തുടർന്ന് തിയറ്ററിൽ എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
അതേസമയം, മഹേഷ് ബാബുവിന്റെ ഹിറ്റ് ചിത്രത്തിൽ നിന്ന് ചില സീനുകൾ വെട്ടിമാറ്റിയതിലും ആളുകൾക്ക് പ്രതിഷേധമുണ്ട്. ഇതേതുടർന്ന് ചിലർ തിയറ്ററുകൾ നശിപിക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത സിനിമയാണ് ഖൽജ. അശ്വിനി ദത്താണ് നിർമാണം. വൈജയന്തി മുവീസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
അനുഷ്‍ക ഷെട്ടി, പ്രകാശ് രാജ്, റാവു രമേഷ്, ഷാഫി സുനിൽ, സുബ്ബരാജു എന്നിവരാണ് സിനിമയിലെ സഹതാരങ്ങൾ. 2024ലാണ് മഹേഷ് ബാബുവിന്റെ അവസാന ചിത്രം പുറത്തിറങ്ങിയത്. ഗുണ്ടുർ കാരമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

