വീട്ടുതടങ്കലിലെന്ന് മഹ്ബൂബ മുഫ്തി
text_fieldsശ്രീനഗർ: ഭീകരർ കൊലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് സുനിൽകുമാർ ഭട്ടിന്റെ കുടുംബത്തെ സന്ദർശിക്കുന്നത് തടയാൻ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡൻറുമായ മഹ്ബൂബ മുഫ്തി. ഗുപ്കർ മേഖലയിലെ വീടിന്റെ പൂട്ടിയ ഗേറ്റിന്റെയും ഇതിനു പുറത്ത് സി.ആർ.പി.എഫ് വാഹനങ്ങൾ നിർത്തിയിട്ടതിന്റെയും ചിത്രങ്ങൾ മഹ്ബൂബ ട്വീറ്റ് ചെയ്തു.
കേന്ദ്ര സർക്കാറിന്റെ കർക്കശ നയങ്ങളാണ് കശ്മീരി പണ്ഡിറ്റുകളുടെ തിരഞ്ഞുപിടിച്ചുള്ള കൊലപാതകത്തിലേക്കു നയിച്ചത്. ഇവരുടെ ദുരിതം മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും മഹ്ബൂബ കുറ്റപ്പെടുത്തി.
ബിജാപുരിൽ പൊലീസിൽ കീഴടങ്ങിയ നക്സൽ കൊല്ലപ്പെട്ടു
ബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ മൂന്നുമാസം മുമ്പ് പൊലീസിൽ കീഴടങ്ങിയ നക്സൽ കൊല്ലപ്പെട്ടു. 40 കാരനായ ബമൻ പൊയാമാണ് കൊല്ലപ്പെട്ടത്. മുൻസഹപ്രവർത്തകരാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
ഭൈരംഗഡിലെ പുൻദൂം വില്ലേജിലെ റോഡരികിൽ ഇന്നലെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മാവോവാദി പ്രവർത്തകനായിരുന്ന പൊയാം മേയ് 30നാണ് പൊലീസിൽ കീഴടങ്ങിയത്. കുറച്ചു ദിവസങ്ങൾക്കു മുമ്പുതന്നെ ഇദ്ദേഹത്തെ കാണാതായിരുന്നു. മൂർച്ചയേറിയ കത്തികൊണ്ടാണ് ഇയാൾക്ക് പരിക്കേറ്റതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

