മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മഹായുതിക്ക് വൻ ജയം
text_fieldsമുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രിഹാൻ മുംബൈ കോർപറേഷൻ പിടിച്ചെടുത്ത് മഹായുതി സഖ്യം. നിലവിൽ ആകെയുള്ള 227 ഡിവിഷനുകളിൽ 118 എണ്ണത്തിലും മഹായുതി സഖ്യമാണ് മുന്നിൽ. 28 വർഷം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരിച്ച കൊർപറേഷനാണ് ബി.ജെ.പി-ശിവസേന (ഷിൻഡെ) സഖ്യം പിടിച്ചെടുത്തത്.
83 ഡിവിഷനുകളിൽ മാത്രമാണ് ശിവസേന-യു.ബി.ടി എംഎൻഎസ്-എൻസിപി എ.സ്പി സഖ്യത്തിന് ലീഡ്. അതേസമയം, ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലൊതുങ്ങി. വെറും എട്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
2017 ലാണ് ഒടുവില്‍ ബി.എം.സി തെരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

