ആരാണ് ആപ്തേ?; ഗാന്ധിവധത്തിൽ പുതിയ ചോദ്യങ്ങളുമായി ഹരജി
text_fieldsന്യൂഡൽഹി: മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് നാഥുറാം ഗോദ്െസക്കൊപ്പം തൂക്കിലേറ്റപ്പെട്ട നാരായൺ ദത്താത്രേയ ആപ്തേ യഥാർഥത്തിൽ ആരാണ്? ഗാന്ധിവധത്തിന് 68 വർഷത്തിനുശേഷം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിലൂടെ ഇൗ ചോദ്യമുന്നയിച്ചിരിക്കുന്നത് മുംബൈയിലെ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ സംഘടനയിലെ ഡോ. പങ്കജ് ഫട്നിസ് ആണ്. ആപ്തേയുടെ വ്യക്തിത്വം സംശയനിഴലിലായതിനാൽ ഗാന്ധിവധത്തിൽ പുനരേന്വഷണം വേണമെന്നാണ് ഹരജിയിലെ ആവശ്യം.
1949 നവംബർ 15നാണ് ആപ്തേ തൂക്കിലേറ്റപ്പെട്ടത്. ആപ്തേ ഇന്ത്യൻ വ്യോമസേനയിലായിരുന്നുവെന്നാണ് ഗാന്ധിവധത്തിനുപിറകിലെ ഗൂഢാലോചന അന്വേഷിക്കാൻ 1966ൽ രൂപവത്കരിച്ച ജസ്റ്റിസ് ജെ.എൽ. കപൂർ കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ, 2016 ജനുവരി ഏഴിന് പ്രതിരോധമന്ത്രി മനോഹർ പരീകർ പങ്കജ് ഫഡ്നിസിനെ അറിയിച്ചത്, ആപ്തേ വ്യോമസേന ഒാഫിസറാണ് എന്നത് സാധൂകരിക്കുന്ന വിവരം എവിടെയുമില്ല എന്നാണ്. രാഷ്ട്രപിതാവിെൻറ വധത്തിൽ വിദേശകരങ്ങളുണ്ടെന്ന ആരോപണം സ്ഥാപിക്കുന്നതാണ് പരസ്പരവിരുദ്ധങ്ങളായ ഇൗ വിവരങ്ങളെന്ന് ഹരജിയിൽ പറയുന്നു. ഹരജിയിലെ രേഖകൾ പരിേശാധിക്കാൻ സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ അമരീന്ദർ ശരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.
ഗാന്ധിയുടെ മരണം മൂന്നുബുള്ളറ്റുകൾ കൊണ്ടാണെന്ന വിവരവും ഫഡ്നിസ് ചോദ്യം ചെയ്യുന്നു. ഗോദ്െസയെ കൂടാതെ മറ്റൊരാൾ കൂടി ഗാന്ധിയെ വെടിെവച്ചിരിക്കാമെന്നും ഇൗ ബുള്ളറ്റുകൊണ്ടാണ് മരണം സംഭവിച്ചത് എന്നുമുള്ള സംശയവും ഹരജിയിൽ ഉന്നയിച്ചു. ഇതിനുപിറകിലെ ഗൂഢാലോചന പുറത്തുവന്നാൽ, വിഭജനവുമായി ബന്ധപ്പെട്ട അക്രമം ആരാണ് ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്തുവരും.
ഗോദ്െസയും ആപ്തേയും തൂക്കിലേറ്റപ്പെട്ടേപ്പാൾ വിനായക് ദാമോദർ സവർക്കറെ തെളിവില്ലാത്തതിനെതുടർന്ന് വെറുതെവിടുകയായിരുന്നു. കുറ്റപത്രത്തിൽ 12 പേരാണുണ്ടായിരുന്നത്. ഒരാൾ മാപ്പുസാക്ഷിയായി. അഞ്ചുപേരെ ജീവപര്യന്തത്തിന് വിധിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു.
സവർക്കറുടെ ആശയങ്ങളാൽ പ്രചോദിതമായി 2001ൽ രൂപവത്കരിക്കപ്പെട്ട സംഘടനയാണ് അഭിനവ് ഭാരത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
