Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ ഡെൽറ്റ...

മഹാരാഷ്​ട്രയിൽ ഡെൽറ്റ പ്ലസ്​ കേസുകളുടെ എണ്ണം മൂന്നക്കം കടന്നു

text_fields
bookmark_border
covid delta plus
cancel

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ ഡെൽറ്റ പ്ലസ്​ കേസുകളുടെ എണ്ണം മൂന്നക്കം കടന്നു. തിങ്കളാഴ്ച 27 പുതിയ കേസുകൾ കൂടി റി​പ്പോർട്ട്​ ചെയ്​തതോടെ സംസ്​ഥാനത്തെ ഡെൽറ്റ ​പ്ലസ്​ കേസുകളുടെ എണ്ണം 103 ആയി.

അതേസമയം ജീനോം സീക്വൻസിങ്ങിനായി മുംബൈയിലെ കസ്തൂർബ ആശുപത്രിയിലേക്ക് അയച്ച ആദ്യ ബാച്ചിന്‍റെ 188 സാമ്പിളുകളിൽ 128 എണ്ണം ഡെൽറ്റ വകഭേദമാണെന്ന്​ സ്​ഥിരീകരിച്ചു. സാംപിളുകളുടെ 68 ശതമാനം വരുമിത്​. രണ്ട്​ സാംപിളുകൾ ആൽഫ വകഭേദമാണ്​. 24 സാംപിളുകൾ അതായത്​ 12.76 ശതമാനം കാപ്പ വകഭേദമാണ്​.

ജനിതക വ്യതിയാനം സംഭവിച്ച കോറോണ വൈറസിനെ തിരിച്ചറിയാനായി മഹാരാഷ്​ട്രയിൽ ജീനോം സീക്വൻസിങ്​ നടത്തുന്നത്​ പതിവാണ്​. തിങ്കളാഴ്ച 3643 കോവിഡ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഫെബ്രുവരി 15ന്​ ശേഷം സംസ്​ഥാനത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്​. 105 പേർ മരിച്ചപ്പോൾ 6795 ​​ആളുകൾ രോഗമുക്തി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtracovid Delta plus
News Summary - Maharashtra's Delta Plus Variant cases crossed 100
Next Story