സുപ്രീംകോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാര്‍
text_fieldsന്യൂഡല്‍ഹി: കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡര്‍ ഉള്‍പ്പെടെ അഞ്ചു ജഡ്ജിമാരെ സുപ്രീംകോടതി ജസ്റ്റിസുമാരായി നിയമിക്കാനുള്ള തീരുമാനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കും. ശാന്തനഗൗഡര്‍ക്ക് പുറമെ രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഛത്തിസ്ഗഢ് ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത, കര്‍ണാടക ഹൈകോടതി ജഡ്ജി എസ്. അബ്ദുല്‍ നസീര്‍ എന്നിവരാണ് സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്.
ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം നിര്‍ദേശിച്ച പേരുകള്‍ നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാണ് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചത്. ഉന്നത കോടതികളിലെ ജഡ്ജിമാരുടെ തസ്തിക നികത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ളെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പൊതുവേദിയില്‍ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ അഞ്ച് ജഡ്ജിമാര്‍ സുപ്രീംകോടതിയിലത്തെുന്നത്. 31 ജഡ്ജിമാരുടെ തസ്തികയുള്ള സുപ്രീംകോടതിയില്‍ നിലവില്‍ 23 ജഡ്ജിമാര്‍ മാത്രമാണുള്ളത്. പുതുതായി അഞ്ചു പേര്‍ വരുമ്പോള്‍ ഈ വര്‍ഷം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ വിരമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
