ശിവജി കോട്ടയിൽ മദ്യപിക്കാനെത്തിയവരെ തുണിയുരിഞ്ഞ് മർദിച്ച് ‘സദാചാര പൊലീസ്’
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ശിവജിയുടെ കോട്ടകളിൽ മദ്യപിക്കാനെത്തുന്നവരെ തുണിയുരിഞ്ഞ് മർദിച്ച് മാപ്പ് പറയിക് കുന്ന സംഘം മുംബൈ പൊലീസിന് തലവേദനയാകുന്നു.
‘വിജിലൻറി ഗ്രൂപ്പ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ‘സദാച ാര പൊലീസ്’ സംഘത്തിൻെറ ചെയ്തികൾ അവർ തന്നെയാണ് ചിത്രീകരിച്ച് സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നത്. പുതുവർഷത്തലേന്ന് റെയ്ഗാഡ് ജില്ലയിലെ കർജതിന് അടുത്തുള്ള ശിവജി കോട്ടയിൽ ന്യൂഇയർ ആഘോഷിക്കാൻ മുംബൈയിൽ നിന്നെത്തിയ പത്തംഗ സംഘത്തെ ഇവർ മർദിച്ച് അർധ നഗ്നരാക്കി മാപ്പ് പറയിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. പത്തുപേരെയും തറയിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് മുട്ടുകുത്തി നിർത്തുന്നതും പേര് പറഞ്ഞ് പരിചയപ്പെടുത്താൻ നിർബന്ധിക്കുന്നതും ശിവജിയെ ബഹുമാനിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുപ്പിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
സംഭവത്തിൽ കണ്ടാലറിയാവുന്ന ചിലർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു. ഇവരെ തിരിച്ചറിയാനായി സമീപവാസികളുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ‘വിജിലൻറി ഗ്രൂപ്പി’േൻറതായി നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ശിവ്നേരി കോട്ട, റെയ്ഗാഡ് കോട്ട, വികാത്ഗാഡ് പെബ് കോട്ട തുടങ്ങിയ സ്ഥലങ്ങളിൽ മദ്യവുമായി എത്തുന്നവരെ ഇവർ മർദിക്കുന്ന വീഡിയോകളുണ്ട്. ഒരു വീഡിയോയിൽ സംഘം പൊലീസിനെ മർദിക്കുന്നതും കാണാം.
