Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര: ഉദ്ധവ്...

മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
udhav-thackaray2-281119.jpg
cancel

മുംബൈ: മഹാരാഷ്​ട്രയുടെ 18ാം മുഖ്യമന്ത്രിയായി ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യം (മഹാ വികാസ്​ അഗാഡി) നേതാവും ശിവസേ ന അധ്യക്ഷനുമായ ഉദ്ധവ്​ താക്കറെ സത്യപ്രതിജ്ഞ ചെയ്​തു. ശിവസേനയെ പാർട്ടിയായി പ്രഖ്യാപിക്കുകയും സ്​ഥാപക നേതാവ്​ ബാൽ താക്കറെയെ സംസ്​കരിക്കുകയും ചെയ്​ത ശിവജി പാർക്കിൽ വ്യാഴാഴ്​ച വൈകീട്ട്​ 6.40ന്​ നടന്ന ചടങ്ങിൽ ഗവർണർ ഭഗത്​സിങ ്​ കോശിയാരി ഉദ്ധവിന്​ സത്യവാചകം ചൊല്ലിക്കൊടുത്തു. 80,000ലേറെ പേർ പങ്കെടുത്ത ചടങ്ങ്​ വർണാഭമായിരുന്നു. ഉദ്ധവിന ൊപ്പം ശിവസേനയിലെ ഏക്​നാഥ്​ ഷിൻഡെ, സുഭാഷ്​ ദേശായ്​, എൻ.സി.പിയിലെ ഛഗൻ ഭുജ്​ബൽ, ജയന്ത്​ പാട്ടീൽ, കോൺഗ്രസിലെ ബാലാസ ാഹെബ്​ തൊറാട്ട്​, ഡോ. നിതിൻ റൗത്ത്​ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​തു. തൊട്ടുപിന്നാലെ ആദ്യ മന്ത ്രിസഭയോഗവും നടന്നു.

സത്യപ്രതിജ്ഞ ചടങ്ങിന്​ തൊട്ടുമുമ്പ്​ ഭരണഘടന അനുശാസിക്കുന്ന മതേതരമൂല്യങ്ങൾ ഉയർത ്തിപ്പിടിക്കുമെന്ന ആമുഖത്തോടെയുള്ള പൊതു മിനിമം പരിപാടി സഖ്യം പുറത്തുവിട്ടു. ഭരണരംഗത്ത്​ ആദ്യമായി എത്തുന് ന 59കാരനായ ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്​തത്​ മന്ത്രി പദവികളിൽ ദീർഘകാലം പരിചയമുള്ളവരാണ്​. പാർട്ടികളുടെയും പിന്നീട്​ അഗാഡിയുടെയും യോഗ ശേഷം മറ്റ്​ മന്ത്രിമാരെ നിശ്ചയിക്കുകയും വകുപ്പ്​ വീതംവെക്കുകയും ചെയ്യും. ശിവസേന ക്കും എൻ.സി.പിക്കും 15 വീതവും ​േകാൺഗ്രസിന്​ 13 മന്ത്രിമാരാണുണ്ടാകുക. സ്​പീക്കർ കോൺഗ്രസിൽനിന്നാകും. എൻ.സി.പിക്കാണ്​ ഉപമുഖ്യമന്ത്രിപദം. അജിത്​ പവാറുതന്നെ ഉപമുഖ്യമന്ത്രിയാകുമെന്നാണ്​ സൂചന. പവാർ പുത്രി സുപ്രി സുലെക്ക്​ ഒപ്പം​ അജിത്​ പവാറും സത്യപ്രതിജ്ഞ ചടങ്ങിന്​ എത്തി.

കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​ എന്നിവർ ചടങ്ങിന്​ എത്തിയില്ലെങ്കിലും ആശംസാ സന്ദേശമയച്ചു. ആദിത്യ താക്കറെ നേരിട്ടുചെന്നാണ്​ സോണിയയെ ക്ഷണിച്ചത്​. വിഷലിപ്​തമായ രാഷ്​ട്രീയാന്തരീക്ഷം, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രതിസന്ധി തുടങ്ങിയവ ചൂണ്ടിക്കാട്ടിയ സോണിയ, സഖ്യം പൊതു മിനിമം പരിപാടി പാലിക്കുമെന്നും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

മുൻ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്​, കോൺഗ്രസ്​ നേതാക്കളായ അഹ്​മദ്​ പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കപിൽ സിബൽ, മധ്യപ്രദേശ്​ മുഖ്യമന്ത്രി കമൽനാഥ്​ സിങ്​, സഖ്യ ശിൽപിയും എൻ.സി.പി അധ്യക്ഷനുമായ ശരദ്​ പവാർ, എം.എൻ.എസ്​ നേതാവും ഉദ്ധവി‍​​​െൻറ പിതൃസഹോദര പുത്രനുമായ രാജ്​ താക്കറെ, ഡി.എം.കെ അധ്യക്ഷൻ സ്​റ്റാലിൻ, വ്യവസായി മുകേഷ്​ അംബാനി തുടങ്ങിയ പ്രമുഖർ ഉദ്ധവി‍​​​െൻറ സത്യപ്രതിജ്ഞക്ക്​ സാക്ഷ്യംവഹിക്കാനെത്തി.



സോണിയയും രാഹുലും വിട്ടുനിന്നു; ആശംസ അറിയിച്ചു
ന്യൂഡൽഹി: മഹാരാഷ്​ട്രയിലെ ത്രികക്ഷി സഖ്യസർക്കാറി​​​​െൻറ സത്യപ്രതിജ്​ഞ ചടങ്ങിൽ പ​ങ്കെടുക്കാതെ കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും. സഖ്യത്തി​​​​െൻറ കെട്ടുറപ്പും സർക്കാറി​​​​െൻറ മുഖവും വ്യക്​തമാവുന്നതുവരെ ​ വേദി പങ്കിടേണ്ട എന്ന ഹൈകമാൻഡ് കാഴ്​ചപ്പാടി​​​​െൻറ അടിസ്​ഥാനത്തിലാണിത്​. അതേസമയം, പ​​​ങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ച്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്ക്​ സോണിയയും രാഹുലും വെവ്വേറെ കത്തെഴുതി.

മഹാരാഷ്​ട്രയിലെ ജനങ്ങളുടെ പ്രതീക്ഷകൾ പുതിയ സർക്കാർ യാഥാർഥ്യമാക്കുമെന്ന പ്രതീക്ഷ സോണിയ പങ്കുവെച്ചു. ആദിത്യ താക്കറെ തന്നെ നേരിട്ടു കണ്ട്​ ക്ഷണിച്ചിരുന്നു. എന്നാൽ, എത്താൻ സാധിക്കില്ല. പുതിയ ഇന്നിങ്​സിന്​ ആശംസകൾ. ബി.ജെ.പിയിൽനിന്ന്​ അസാധാരണമായ ഭീഷണികൾ ഉയരുന്ന സാഹചര്യമാണ്​ രാജ്യം നേരിടുന്നത്​. രാഷ്​ട്രീയ കാലാവസ്​ഥ വിഷം നിറഞ്ഞതായി. സമ്പദ്​വ്യവസ്​ഥ തകർന്നു. കർഷകർ വലിയ നിരാശയിൽ. ത്രികക്ഷി സഖ്യത്തിന്​ പൊതുമിനിമം പരിപാടി പൂർണാർഥത്തിൽ നടപ്പാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ -സോണിയ പറഞ്ഞു.

ശിവസേന- എൻ.സി.പി- കോൺഗ്രസ്​ മന്ത്രിസഭയുടെ സത്യപ്രതിജ്​ഞ ചടങ്ങി​ന്​ മുംബൈ ശിവാജി പാർകിലെത്തിയ ജനക്കൂട്ടം


ശി​​വ​​സേ​​ന​​ക്കും എ​​ൻ.​​സി.​​പി​​ക്കും 15 വീ​​ത​ം മ​ന്ത്രി​മാ​ർ; ​േകാ​​ൺ​​ഗ്ര​​സി​​ന്​ 13
മും​​ബൈ: ഉ​​ദ്ധ​​വ്​ താ​​ക്ക​​റെ മ​ന്ത്രി​സ​ഭ​യി​ൽ ശി​​വ​​സേ​​ന​​ക്കും എ​​ൻ.​​സി.​​പി​​ക്കും 15 വീ​​ത​​വും ​േകാ​​ൺ​​ഗ്ര​​സി​​ന്​ 13 മ​​ന്ത്രി​​മാ​​രാ​​ണു​​ണ്ടാ​​കു​​ക. സ്​​​പീ​​ക്ക​​ർ കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്നാ​​കും. എ​​ൻ.​​സി.​​പി​​ക്കാ​​ണ്​ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​പ​​ദം. അ​​ജി​​ത്​ പ​​വാ​​റു​​ത​​ന്നെ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​മെ​​ന്നാ​​ണ്​ സൂ​​ച​​ന. പ​​വാ​​ർ പു​​ത്രി സു​​പ്രി സു​​ലെ​​ക്ക്​ ഒ​​പ്പം​ അ​​ജി​​ത്​ പ​​വാ​​റും സ​​ത്യ​​പ്ര​​തി​​ജ്ഞ ച​​ട​​ങ്ങി​​ന്​ എ​​ത്തി.

കോ​​ൺ​​ഗ്ര​​സ്​ ഇ​​ട​​ക്കാ​​ല അ​​ധ്യ​​ക്ഷ സോ​​ണി​​യ ഗാ​​ന്ധി, രാ​​ഹു​​ൽ ഗാ​​ന്ധി, മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഡോ. ​​മ​​ൻ​​മോ​​ഹ​​ൻ സി​​ങ്​ എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ന്​ എ​​ത്തി​​യി​​ല്ലെ​​ങ്കി​​ലും ആ​​ശം​​സാ സ​​ന്ദേ​​ശ​​മ​​യ​​ച്ചു. ആ​​ദി​​ത്യ താ​​ക്ക​​റെ നേ​​രി​​ട്ടു​​ചെ​​ന്നാ​​ണ്​ സോ​​ണി​​യ​​യെ ക്ഷ​​ണി​​ച്ച​​ത്. വി​​ഷ​​ലി​​പ്​​​ത​​മാ​​യ രാ​​ഷ്​​​ട്രീ​​യാ​​ന്ത​​രീ​​ക്ഷം, സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യം, കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി തു​​ട​​ങ്ങി​​യ​​വ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ സോ​​ണി​​യ, സ​​ഖ്യം പൊ​​തു മി​​നി​​മം പ​​രി​​പാ​​ടി പാ​​ലി​​ക്കു​​മെ​​ന്നും ഭ​​ര​​ണ​​ഘ​​ട​​ന​​യും ജ​​നാ​​ധി​​പ​​ത്യ​​വും ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​മെ​​ന്നും പ്ര​​ത്യാ​​ശ പ്ര​​ക​​ടി​​പ്പി​​ച്ചു.

മു​​ൻ ബി.​​ജെ.​​പി മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്​​​നാ​​വി​​സ്, കോ​​ൺ​​ഗ്ര​​സ്​ നേ​​താ​​ക്ക​​ളാ​​യ അ​​ഹ്​​​മ​​ദ്​ പ​​ട്ടേ​​ൽ, മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ, ക​​പി​​ൽ സി​​ബ​​ൽ, മ​​ധ്യ​​പ്ര​​ദേ​​ശ്​ മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥ്​ സി​​ങ്, സ​​ഖ്യ ശി​​ൽ​​പി​​യും എ​​ൻ.​​സി.​​പി അ​​ധ്യ​​ക്ഷ​​നു​​മാ​​യ ശ​​ര​​ദ്​ പ​​വാ​​ർ, എം.​​എ​​ൻ.​​എ​​സ്​ നേ​​താ​​വും ഉ​​ദ്ധ​​വി‍​​െൻറ പി​​തൃ​​സ​​ഹോ​​ദ​​ര പു​​ത്ര​​നു​​മാ​​യ രാ​​ജ്​ താ​​ക്ക​​റെ, കോ​ൺ​ഗ്ര​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ഡി.​​എം.​​കെ അ​​ധ്യ​​ക്ഷ​​ൻ സ്​​​റ്റാ​​ലി​​ൻ, വ്യ​​വ​​സാ​​യി മു​​കേ​​ഷ്​ അം​​ബാ​​നി തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ ഉ​​ദ്ധ​​വി‍​​െൻറ സ​​ത്യ​​പ്ര​​തി​​ജ്ഞ​​ക്ക്​ സാ​​ക്ഷ്യം​​വ​​ഹി​​ക്കാ​​നെ​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsMaharashtra politicsMaharashtra Govt Formation
News Summary - maharashtra udhav sworn as chief minister
Next Story