മഹാരാഷ്ട്രയിൽ ഇരട്ട വോട്ടർമാർ 15 ലക്ഷം
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വോട്ടർമാരിൽ 15 ലക്ഷം പേർക്ക് ഇരട്ട വോട്ടുള്ളതായി തെരഞ്ഞെടുപ്പ് കമീഷൻ കണ്ടെത്തി. കോൺഗ്രസ് പരാതി നൽകയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇരട്ട വോട്ടുള്ള 44 ലക്ഷം പേരുടെ പട്ടികയാണ് കോൺഗ്രസ് ഒരു മാസം മുമ്പ് പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമീഷന് നൽകിയത്.
ഏതു പേര് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഇരട്ട വോട്ടുള്ളവർക്ക് കമീഷൻ അയച്ച നോട്ടീസിന് മിക്കവരും മറുപടി നൽകിയിട്ടില്ല. വോട്ടർമാരെ തിരിച്ചറിയാൻ ഉദ്യോഗസ്ഥർ നടത്തിയ ശ്രമവും പരാജയപ്പെട്ടു. മേൽവിലാസങ്ങളിൽ ആളില്ലെന്നാണ് കണ്ടെത്തൽ.
ഇവരുടെ പേരുകൾ ഒറ്റയടിക്ക് നീക്കം ചെയ്യാനാകില്ലെന്നും കൂടുതൽ നടപടികൾക്ക് ശേഷം മാത്രമെ നീക്കം ചെയ്യാനാകുകയുള്ളുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പേരുകൾ പൂർണമായും നീക്കംചെയ്യാൻ കഴിയുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തവണ മഹാരാഷ്ട്രയിൽ 8. 73 കോടി വോട്ടർമാരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
