Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂവിനകത്ത് ഒളിപ്പിച്ച് ചോദ്യപേപ്പർ ചോർത്തി; അധ്യാപക യോഗ്യതാ പരീക്ഷാ കേസിൽ 18 പേർക്കെതിരെ കുറ്റപത്രം

text_fields
bookmark_border
ഷൂവിനകത്ത് ഒളിപ്പിച്ച് ചോദ്യപേപ്പർ ചോർത്തി; അധ്യാപക യോഗ്യതാ പരീക്ഷാ കേസിൽ 18 പേർക്കെതിരെ കുറ്റപത്രം
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര അ​ധ്യാ​പ​ക യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ആ​ഗ്ര​യി​ലെ പ്ര​സി​ൽ നി​ന്ന് ജീ​വ​ന​ക്കാ​ർ ക​ട​ത്തി​യ​ത് ഷൂ​വി​ന​ക​ത്തെ ഇ​ൻ​സോ​ളി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണെ​ന്ന്​ കു​റ്റ​പ​ത്രം. കേ​സ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വെ​ള്ളി​യാ​ഴ്ച ഭീ​വ​ണ്ടി​യി​ലെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലാ​ണ്​ ആ​രോ​പ​ണം. 8,000 രൂ​പ വാ​ങ്ങി​യാ​ണ്​ ജീ​വ​ന​ക്കാ​ർ ചോ​ദ്യ​പേ​പ്പ​ർ ക​ട​ത്തി​യ​തെ​ന്നും അ​പാ​ക​ത​ക​ൾ ത​ട​യാ​ൻ നാ​ല്​ സെ​റ്റ്​ ചോ​ദ്യ​പേ​പ്പ​റു​ക​ളാ​ണ്​ അ​ച്ച​ടി​ക്കു ന​ൽ​കി​യ​തെ​ന്നും നാ​ല്​ സെ​റ്റും ചോ​ർ​ത്തി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പ്ര​സ്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ആ​ഗ്ര​യി​ൽ ഭൂ​മി വാ​ഗ്ദാ​നം ചെ​യ്ത​താ​യും ആ​രോ​പി​ക്കു​ന്നു.

പ്ര​സി​ലെ ര​ണ്ട്​ ജീ​വ​ന​ക്കാ​രും മ​റ്റൊ​രു മു​ൻ ജീ​വ​ന​ക്കാ​ര​നു​മാ​ണ്​ ചോ​ദ്യ​പേ​പ്പ​ർ ക​ട​ത്തി​യ​ത്. മു​ഖ്യ​പ്ര​തി ബി​ജേ​ന്ദ്ര ഗു​പ്​​ത അ​ട​ക്കം 18 പേ​ർ​ക്കെ​തി​രെ​യാ​ണ്​ കു​റ്റ​പ​ത്രം. ഗു​പ്ത അ​ട​ക്കം 16 പേ​ർ ജ​യി​ലി​ലാ​ണ്.

മ​റ്റ്​ ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ജൂ​ൺ 28ന്​ ​പ​രീ​ക്ഷ ന​ട​ക്കാ​നി​രി​ക്കെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​മ്പ്,​​ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ബ​ൻ​സോ​ഡെ​ക്ക്​ ര​ഹ​സ്യ​വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharashtra TET Scam: Question Paper Hidden Inside Shoes, Chargesheet Filed Against 18
Next Story