കാമുകിയെ സംശയം; തട്ടിക്കൊണ്ടു പോയ ശേഷം വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കൗമാരക്കാരൻ അറസ്റ്റിൽ
text_fieldsനാഗ്പൂർ: പ്രായപൂർത്തിയാകാത്ത കാമുകിയെ തട്ടിക്കൊണ്ടു പോയ ശേഷം വിഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 19കാരൻ പിടിയിലായി. ഞായറാഴ്ചയാണ് കൗമാരക്കാരനെയും കൂട്ടുകാരനെയും നാഗ്പൂർ പൊലീസ് അറസ്റ്റ് െചയ്തത്.
2019ലാണ് പ്രതിയായ സമീർ ഖാൻ സലീം ഖാൻ പൊതു സുഹൃത്ത് വഴി 17കാരിയുമായി ചങ്ങാത്തത്തിലാകുന്നത്. ബന്ധം പിന്നീട് പ്രണയമായി വളർന്നു. ഇരുവരും ഒരുമിച്ചുള്ള നിരവധി വിഡിയോകൾ ടിക്ടോകിൽ അപ്ലോഡ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ഖാൻ പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഖാന് സംശയം തോന്നിയതോടെ ബന്ധത്തിൽ ഉലച്ചിലുണ്ടായി. ജൂൺ 18ാം തിയതി സുഹൃത്തായ ശാകിൻ മുഹമ്മദ് സിദ്ദിഖിയുടെ സഹായത്തോടെ പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ കയറ്റി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തട്ടിക്കൊണ്ടുപോകുന്ന വിഡിയോ ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. വിറ്റഭാട്ടി ഭാഗത്ത് പെൺകുട്ടിയെ എത്തിച്ച ഖാൻ അവളെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രദേശവാസികൾ ട്വിറ്ററിലൂടെ പൊലീസിനെ വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിലാണ് പ്രതിയെ വലയിലാക്കിയത്. പോക്സോയും ഐ.പി.സിയിലെ വിവിധ വകുപ്പുകളും ചേർത്താണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

