Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര: ബി.ജെ.പി...

മഹാരാഷ്​ട്ര: ബി.ജെ.പി സ്ഥാനാർഥിയെ പിൻവലിച്ചു; നാന പടോലെ സ്​പീക്കർ

text_fields
bookmark_border
maharashtra
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​റാ​യി കോ​ണ്‍ഗ്ര​സ് നേ​താ​വ് നാ​ന പ​ടോ​ലെ എ​തി​രി​ല്ലാ​തെ ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രം ഒ​ഴി​വാ​ക്കു​ന്ന പാ​ര​മ്പ​ര്യം തെ​റ്റി​ക്ക​രു​തെ​ന്ന ഭ​ര​ണ​പ​ക്ഷ എം.​എ​ല്‍.​എ​മാ​രു​ടെ അ​ഭ്യ​ര്‍ഥ​ന​യെ തു​ട​ര്‍ന്ന് ബി.​ജെ.​പി ത​ങ്ങ​ളു​ടെ സ്ഥാ​നാ​ര്‍ഥി കി​സ​ന്‍ ക​ത്തോ​റി​യെ പി​ന്‍വ​ലി​ച്ചു. സ​ഭാ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത പ​ടോ​ലെ ബി.​ജെ.​പി നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി പ്ര​ഖ്യാ​പി​ച്ചു.

ക​ര്‍ഷ​ക കു​ടും​ബ​ത്തി​ല്‍നി​ന്നു​ള്ള പ​ടോ​ലെ എ​ല്ലാ​വ​ര്‍ക്കും നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ​ടോ​ലെ കാ​ര്‍ഷി​ക മ​ന്ത്രി​യാ​കു​മെ​ന്നാ​ണ് ക​രു​തി​യ​തെ​ന്നും ഏ​ത് പ​ദ​വി​യി​ലാ​യാ​ലും ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

കാ​ര്‍ഷി​ക​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ വി​ദ​ര്‍ഭ​യി​ല്‍നി​ന്നു​ള്ള നേ​താ​വാ​ണ് നാ​ന പ​ടോ​ലെ. 99ലും 2004​ലും വി​ദ​ര്‍ഭ​യി​ലെ സ​കോ​ലി നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് കോ​ണ്‍ഗ്ര​സ് ടി​ക്ക​റ്റി​ല്‍ ജ​യി​ച്ച പ​ടോ​ലെ 2009ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍.​സി.​പി നേ​താ​വ് പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ​തി​രെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച് തോ​റ്റു.

2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി ടി​ക്ക​റ്റി​ല്‍ മ​ത്സ​രി​ച്ച പ​ടോ​ലെ പ്ര​ഫു​ല്‍ പ​ട്ടേ​ലി​നെ തോ​ല്‍പി​ച്ചു. 2017ല്‍ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഏ​കാ​ധി​പ​ത്യ​ത്തെ ചോ​ദ്യം​ചെ​യ്ത് ബി.​ജെ.​പി വി​ട്ട്​ കോ​ണ്‍ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ഗ്പു​രി​ല്‍ നി​തി​ന്‍ ഗ​ഡ്ക​രി​യോ​ട് തോ​റ്റു. നി​ല​വി​ല്‍ സ​കോ​ലി​യി​ല്‍ നി​ന്നു​ള്ള എം.​എ​ല്‍.​എ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newsindia newsSpeaker election
News Summary - Maharashtra speaker election-India news
Next Story