Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്‍ട്ര എസ്.ഐ.ആറിൽ കേന്ദ്രത്തിനും കമീഷനും നോട്ടീസ്

text_fields
bookmark_border
മഹാരാഷ്‍ട്ര എസ്.ഐ.ആറിൽ കേന്ദ്രത്തിനും കമീഷനും നോട്ടീസ്
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‍ട്ര​യി​ലെ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം (എ​സ്.​ഐ.​ആ​ർ) ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കാ​മെ​ന്ന് സു​പ്രീം​കോ​ട​തി. ചാ​ർ​ട്ടേ​ർ​ഡ് അ​ക്കൗ​ണ്ട​ന്‍റും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​രു​ൺ ആ​ന​ന്ദ​ഗി​രി ഫ​യ​ൽ ചെ​യ്ത ഹ​ര​ജി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തും, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി, വി. ​മോ​ഹ​ന എ​ന്നി​വ​രും അ​ട​ങ്ങു​ന്ന ബെ​ഞ്ച് കേ​ന്ദ്ര​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും നോ​ട്ടീ​സ​യ​ച്ചു. മും​ബൈ​യി​ലും പു​ണെ​യി​ലും ചി​ല വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന സ​മ​യ​ത്ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റി താ​മ​സി​ച്ച വോ​ട്ട​ർ​മാ​രെ​യും സ്ഥ​ല​ത്തി​ല്ല എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വെ​ട്ടി​മാ​റ്റി​യെ​ന്ന് ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ര​വി​ന്ദ് ദ​ത്താ​ർ ബോ​ധി​പ്പി​ച്ചു. മ​ഹാ​രാ​ഷ്‍ട്ര​യി​ൽ ആ​കെ​യു​ള്ള 97.9 ദ​ശ​ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 20 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​രെ​യാ​ണ് ക​ര​ട് പ​ട്ടി​ക​യി​ൽ നി​ന്ന് വെ​ട്ടി​മാ​റ്റി​യ​ത്. പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് 12.2 ദ​ശ​ല​ക്ഷം പേ​രെ​യും ഒ​ഴി​വാ​ക്കി.

പ​ര​മോ​ന്ന​ത കോ​ട​തി പ്ര​സ്താ​വി​ക്കു​ന്ന​തു​വ​രെ സം​സ്ഥാ​ന​ത്തെ എ​സ്.​ഐ.​ആ​ർ പ്ര​ക്രി​യ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നും, എ​സ്.​ഐ.​ആ​റി​ന് മു​മ്പു​ള്ള പ​ട്ടി​ക​യി​ൽ പേ​രു​ള്ള ആ​രെ​യും ഒ​ഴി​വാ​ക്കാ​നോ വെ​ട്ടി​മാ​റ്റാ​നോ പാ​ടി​ല്ലെ​ന്നു​മാ​ണ് ഹ​ര​ജി​യി​ലെ ആ​വ​ശ്യം. കോ​ട​തി ഈ ​വി​ഷ​യം ന​വം​ബ​ർ അ​ഞ്ചി​ന് പ​രി​ഗ​ണി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maharashtra SIR: Supreme Court Issues Notice to Centre and EC
Next Story