Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ ഡോക്​ടർമാരേയും നഴ്​സുമാരേയും തരണം; കേരളത്തോട്​ സഹായമഭ്യർഥിച്ച്​​​ മഹാരാഷ്​ട്ര

text_fields
bookmark_border
nurses-24-05-2020
cancel

മുംബൈ: ജനസാന്ദ്രത​യേറിയ മുംബൈയും പുനെയും ഉൾപ്പെടെ മാഹാരാഷ്​ട്രയിൽ കോവിഡ്​ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തി​​​െൻറ സഹായം അഭ്യർഥിച്ച്​ മഹാരാഷ്​ട്ര. വിദഗ്​ദരായ 50​ ഡോക്​ടർമാരേയും 100 നഴ്​സുമാരേയും താൽക്കാലികമായി നൽകി സഹായിക്കണമെന്നാണ്​​ മഹാരാഷ്​ട്രയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്​ട്ര മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്​ റിസർച്ച്​ ഡയറക്​ടറും കോവിഡ്​ 19 നോഡൽ ഓഫീസറുമായ ഡോ. ടി.പി ലഹാനെ ആരോഗ്യ മന്ത്രി കെ.കെ. ​ൈശലജക്ക്​ കത്തയച്ചു. 

എം.ബി.ബി.എസ്​ ബിരുദമുള്ള ഡോക്​ടർക്ക്​ പ്രതിമാസം 80​,000 രൂപയും എം.ഡി/എം.എസ്​ യോഗ്യതയുള്ള ഡോക്​ടർമാർക്ക്​ രണ്ട് ലക്ഷം രൂപയും നഴ്​സുമാർക്ക്​ 30000 രൂപയും ശമ്പളം നൽകും. താമസവും ഭക്ഷണവും സർക്കാർ നൽകും. കൂടാതെ മരുന്ന്​ നൽകുന്നതും ഡോക്​ടർമാർക്കും നഴ​്​സുമാർക്കുമുള്ള പി.പി.ഇ കിറ്റുകളും സർക്കാറി​​​െൻറ ഉത്തരവാദിത്തമായിരിക്കുമെന്നും കത്തിൽ പറയുന്നുണ്ട്​.

കോവിഡ്​ വ്യാപിക്കുന്നതി​​​െൻറ പശ്ചാത്തലത്തിൽ 125 കിടക്കകളുള്ള ഐ.സി.യു ഉൾപ്പെടെ 600 കിടക്കകളുള്ള ഹെൽത്ത്​ കെയർ സ​​െൻറർ മുംബൈ നഗരത്തിൽ മഹാലക്ഷ്​മി റേസ്​ കോഴ്​സിൽ ഒരുക്കാൻ മഹാരാഷ്​ട്ര സർക്കാർ തീരുമാനിച്ചിട്ടു​ണ്ട്​. നിലവിൽ ഡോക്​ടർമാരും പാരാമെഡിക്കൽ ജീവനക്കാരും പരമാവധി ജോലിയിലേർപ്പെടുന്നുണ്ട്​. സ്വകാര്യ ഡോക്​ടർമാരുടെ സേവനവ​ും സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ട്​. എന്നാൽ കോവിഡിനെ പ്രതിരോധിക്കാൻ ഇനിയും കൂടുതൽ ഡോക്​ടർമാരുടെയും നഴ്​സുമാരുടേയും സേവനം ആവശ്യമായി വന്നിരിക്കുന്നുവെന്നും കത്തിൽ പറയുന്നു. ​​

കോവിഡിനെ നേരിടാൻ കേരളം ​സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ച്​ മെയ്​ 18ന്​ കെ.കെ. ശൈലജയുമായി മഹാരാഷ്​ട്ര ആരോഗ്യ മന്ത്രി ഫോണിൽ ചർച്ച നടത്തിയിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrakerala newsnursesdoctorsmalayalam newscovid 19
News Summary - Maharashtra requests Kerala for 50 doctors, 100 nurses to fight Covid 19 -india news
Next Story