Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ സ്ഥിതി...

മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരം; പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും ഉയർന്നു
cancel

മുംബൈ: കോവിഡിന്‍റെ രണ്ടാം വരവിൽ ഹോട്ട്​ സ്​പോട്ടായ മഹാരാഷ്​ട്രയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. കോവിഡ്​ രോഗികളുടെ പ്രതിദിന വർധനവിൽ മഹാരാഷ്​ട്ര പുതിയ റെക്കോർഡിട്ടു. 67,123 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്​ട്രയിൽ​ കോവിഡ്​ സ്ഥിരീകരിച്ചത്​. 419 പേർ രോഗം ബാധിച്ച്​ മരിക്കുകയും ചെയ്​തു.

ഇതോടെ മഹാരാഷ്​ട്രയിലെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 37,70,707 ആയി ഉയർന്നു. 30,61,174 പേർ രോഗമുക്​തി നേടി. 56,783 പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്​തിയുണ്ടായി. 81.8 ശതമാനമാണ്​ മഹാരാഷ്​ട്രയുടെ രോഗമുക്​തി നിരക്ക്​. 1.59 ശതമാനമാണ്​ മരണനിരക്ക്​.

6,47,933 പേരാണ്​ നിലവിൽ മഹാരാഷ്​ട്രയിൽ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. തുടർച്ചയായ രണ്ടാം ദിവസമാണ്​ മഹാരാഷ്​ട്രയിൽ 60,000ത്തിലധികം കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​. കഴിഞ്ഞ ദിവസം 63,000 പേർക്ക്​ മഹാരാഷ്​ട്രയിൽ​ കോവിഡ്​ ബാധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Covid19
News Summary - Maharashtra reports 67,123 new Covid cases and 419 deaths in 24 hours
Next Story