മുംബൈ: സാഹചര്യം ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 10,576 പേർക്ക്. 280 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗികൾ 3,37,607 ആയി. ആകെ മരണം 12,556 ആയും ഉയർന്നു.
മുംബൈയില്‍ ഇന്ന് 1,310 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമതുള്ള തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 5849 പേർക്കാണ് കോവിഡ് ബാധിച്ചത്. ആകെ രോഗികളുടെ എണ്ണം 1,86,492 ആയി.
ഡൽഹിയിൽ 1227 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. ആകെ രോഗികൾ 1,26,323 ആയും മരണ സംഖ്യ 3719 ആയും ഉയർന്നു.