ന്യൂഡൽഹി: ദേവേന്ദ്ര ഫട്നാവിസിെൻറ സത്യപ്രതിജ്ഞക്ക് മുന്നോടിയായി മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പിൻവല ിച്ചത് പുലർച്ചെ 5.47ന്. നവംബർ 12നാണ് ഗവർണറുടെ ശിപാർശ പ്രകാരം മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു വരിയുള്ള പ്രസ്താവനയാണ് കേന്ദ്ര അഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ല പുറത്തിറ ക്കിയത്.
മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം നവംബർ 23ന് പിൻവലിക്കുന്നതായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പുലർച്ചെ രാഷ്ട്രപതിഭരണം പിൻവലിച്ചതിനെതിരെ പ്രതിപക്ഷം വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.
ശിവേസന-എൻ.സി.പി-കോൺഗ്രസ് സഖ്യം സർക്കാറുണ്ടാക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെയാണ് അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. അഴിമതി കേസുകളിൽ അജിത് പവാറിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ നാടകീയ നീക്കം.