Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്ര: സ്​കൂൾ...

മഹാരാഷ്​ട്ര: സ്​കൂൾ അസംബ്ലിയിൽ ഭരണഘടന ആമുഖം വായിക്കണം

text_fields
bookmark_border
school-assembly-constitution-preamble
cancel

മും​ബൈ: മ​ഹാ​രാ​ഷ്​​ട്ര​യി​ൽ സ്​​കൂ​ൾ അ​സം​ബ്ലി​യി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കു​ന്ന​ത്​ ശി​വ​സ േ​ന സ​ഖ്യ സ​ർ​ക്കാ​ർ നി​ർ​ബ​ന്ധ​മാ​ക്കി. അ​ടു​ത്ത 26 മു​ത​ൽ ഇ​ത്​ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ വി​ദ്യാ ​ഭ്യാ​സ വ​കു​പ്പ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. രാ​വി​ലെ അ​സം​ബ്ലി​യി​ൽ സ്​​കൂ​ൾ ലീ​ഡ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം ചൊ​ല്ലി​ക്കൊ​ടു​ക്ക​ണ​മെ​ന്നും മ​റ്റു​ള്ള​വ​ർ ഏ​റ്റു​ചൊ​ല്ല​ണ​മെ​ന്നു​മാ​ണ്​ നി​ർ​ദേ​ശം.

ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ര​മാ​ധി​കാ​ര​വും മ​തേ​ത​ര​ഘ​ട​ന​യും സം​ബ​ന്ധി​ച്ച്​ കു​ട്ടി​ക​ളി​ൽ ബോ​ധ​മു​ണ​ർ​ത്താ​നും െഎ​ക്യം, സാ​ഹോ​ദ​ര്യം, സ​മ​ത്വം, നീ​തി എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന ത​ത്ത്വ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്താ​നു​മാ​ണ്​ പ​ദ്ധ​തി​യെ​ന്ന്​ സ്​​കൂ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ വ​ർ​ഷ ഗെ​യ്​​ക്​​വാ​ദ്​ പ​റ​ഞ്ഞു.

2013ൽ ​കോ​ൺ​ഗ്ര​സ്​ സ​ഖ്യ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഉ​ത്ത​ര​വാ​ണ്​ ജ​നു​വ​രി 26 മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​റാ​ലി​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​സേ​ന ന​യി​ക്കു​ന്ന സ​ർ​ക്കാ​റി‍​െൻറ നീ​ക്കം ശ്ര​ദ്ധേ​യ​മാ​ണ്.

Show Full Article
TAGS:preample indian constitution india news malayalam news 
News Summary - maharashtra; preamble of constitutiion should read in school assembly -india news
Next Story